'എന്റെ ജീവിതത്തിലെ മികച്ച സമ്മാനം'; രാധികയ്ക്ക് പിറന്നാൾ ആശംസയുമായി സുരേഷ് ​ഗോപി

Web Desk   | Asianet News
Published : May 08, 2021, 11:45 AM ISTUpdated : May 08, 2021, 02:34 PM IST
'എന്റെ ജീവിതത്തിലെ മികച്ച സമ്മാനം'; രാധികയ്ക്ക് പിറന്നാൾ ആശംസയുമായി സുരേഷ് ​ഗോപി

Synopsis

സിനിമാ-രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബത്തിലെ കാര്യവും മനോഹരമായി നോക്കുന്നയാളാണ് സുരേഷ് ​ഗോപി. 

ലയാള സിനിമയുടെ ആക്ഷൻ കിംഗ്, താരരാജാക്കന്മാരിൽ ഒരാൾ, അങ്ങനെ സുരേഷ് ഗോപിയെ വിശേഷിപ്പിക്കാൻ നിരവധി കാര്യങ്ങളുണ്ട്. മികച്ചൊരു നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചെറുകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഭാര്യ രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണിത്. 'എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, മൈ ലൗ', എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. പിന്നാലെ താരത്തിന്റെ ആരാധകർ ആശംസകളുമായി രം​ഗത്തെത്തി. 

സിനിമാ-രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബത്തിലെ കാര്യവും മനോഹരമായി നോക്കുന്നയാളാണ് സുരേഷ് ​ഗോപി. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരാണ് മക്കൾ. 

The one that still makes my heart skip a beat and the best gift of my life. Happy birthday Radhika, my love! ❤️

Posted by Suresh Gopi on Friday, 7 May 2021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്