
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി(Suresh Gopi). അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനാണെന്നും ഗായകനാണെന്നും സുരേഷ് ഗോപി തെളിയിച്ചു കഴിഞ്ഞു. സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. ഇപ്പോഴിതാ 1987ൽ പുറത്തിറങ്ങിയ മിണ്ടാപ്പൂച്ചക്ക് കല്യാണം എന്ന ചിത്രത്തിന്റെ ഓർമ പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപി, ലിസ്സി, സുകുമാരി, ലളിതശ്രീ തുടങ്ങിയവരാണ് താരത്തിനൊപ്പം ചിത്രത്തിൽ. മെയ് ഓർമ്മകൾ എന്ന അടിക്കുറിപ്പിനൊപ്പമാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി വരുന്നത്. കൊച്ചു സുന്ദരനാണല്ലോ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ആലപ്പി അഷറഫ് സംവിധാനം ചെയ്ത് ജഗദീഷ് കഥയും തിരക്കഥയും നിർവ്വഹിച്ച ചിത്രമാണ് മിണ്ടാപ്പൂച്ചക്ക് കല്യാണം. ബിച്ചു ഫിലിംസിൻറെ ബാനറിൽ ആലപ്പി അഷ്റഫാണ് ചിത്രം നിർമ്മിച്ചത്. ശ്രീനിവാസൻ, ശങ്കരാടി,സുകുമാരി, ലിസി പ്രിയദർശൻ, സുരേഷ്ഗോപി,ജഗതി ശ്രീകുമാർ, ബോബി കൊട്ടാരക്കര, മുകേഷ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിൽ കുമാർ എന്ന ഓവർസിയറിന്റെ വേഷമായിരുന്നു സുരേഷ് ഗോപിയുടേത്.
Read Also: 'കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവർക്കിടയിൽ സുരേഷേട്ടൻ അത്ഭുതം'; സുരേഷ് ഗോപിയെ കുറിച്ച് ടിനി
'വിക്രത്തിലെ പാട്ടില്‍ കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന പ്രയോഗങ്ങള്‍'; പൊലീസില്‍ പരാതി
ചെന്നൈ: കമൽഹാസന്‍റെ (Kamal Haasan) പുതിയ സിനിമയായ വിക്രത്തിലെ (Vikram) ഗാനത്തെച്ചൊല്ലി വിവാദം. പാട്ടിലെ ചില പ്രയോഗങ്ങൾ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാണെന്നാണ് വിവാദം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. തുടർന്ന് പാട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മീഷണർക്ക് ഒരാൾ പരാതിയും നൽകിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട പാട്ട് എഴുതിയത് കമൽ ഹാസൻ തന്നെയാണ്. കമൽ ഹാസനും അനിരുദ്ധും ചേർന്നാണ് പാടിയിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ പാട്ട് യുട്യൂബിൽ ഇതിനകം ഒന്നര കോടിയിലേറെപ്പേരാണ് കണ്ടത്. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. മലയാളത്തിൽ നിന്ന് നരേൻ, ചെമ്പൻ വിനോദ്, ആന്‍റണി വർഗ്ഗീസ്, കാളിദാസ് ജയറാം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് നേരത്തെ സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.
വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. അതേസമയം, കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയൻ.