ആന്‍ററിയെന്ന് വിളിച്ച നാലു വയസ്സുകാരനെ അസഭ്യം പറഞ്ഞ സ്വര ഭാസ്കറിന് ട്രോള്‍ മഴ, ട്വിറ്ററില്‍ ട്രെന്‍ഡിങ്

Published : Nov 06, 2019, 11:20 AM ISTUpdated : Nov 06, 2019, 01:18 PM IST
ആന്‍ററിയെന്ന് വിളിച്ച നാലു വയസ്സുകാരനെ അസഭ്യം പറഞ്ഞ സ്വര ഭാസ്കറിന് ട്രോള്‍ മഴ, ട്വിറ്ററില്‍ ട്രെന്‍ഡിങ്

Synopsis

ആന്‍റിയെന്ന് വിളിച്ച നാലുവയസ്സുകാരനെ അസഭ്യം പറഞ്ഞ സ്വര ഭാസ്കറിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.  ഒരു ചാറ്റ് ഷോയിലാണ് സ്വര കുട്ടിയെ അപമാനിച്ചത്. 

മുംബൈ: പരസ്യ ചിത്രീകരണത്തിനിടെ ആന്‍റിയെന്ന് വിളിച്ച നാലുവയസ്സുകാരനെ അസഭ്യം പറഞ്ഞ ബോളിവുഡ് നടി സ്വര ഭാസ്കറിനെ ട്രോളി സോഷ്യല്‍ മീ‍ഡിയ. കരിയറിന്‍റെ തുടക്ക കാലഘട്ടത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെയാണ് സ്വര അപമാനിച്ചത്. 'സണ്‍ ഓഫ് അബിഷ്' എന്ന ചാറ്റ് ഷോയിലാണ് നടി കുട്ടിയെക്കുറിച്ച് മോശമായ വാക്കുകള്‍ ഉപയോഗിച്ചത്. 

സ്വര ഭാസ്കര്‍ കുട്ടിയെ അസഭ്യം പറയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നടിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. പരസ്യ ചിത്രീകരണത്തിന്‍റെ സമയത്ത് താന്‍ ഏറെ അസ്വസ്ഥയായിരുന്നെന്നും ആന്‍റിയെന്ന് വിളിച്ച നാലുവയസ്സുകാരനാണ് ഇതിന് കാരണമെന്നും സ്വര പറയുന്നു. എന്നാല്‍ കുട്ടിയെ അസഭ്യം പറഞ്ഞിട്ടില്ലെന്ന് അറിയിച്ച സ്വര കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്ന് പരിപാടിയില്‍ പറഞ്ഞത് വിവാദമായിരുന്നു.

സ്വരയെ കണക്കിന് പരിസഹിച്ച സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരായി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. #Swara_aunty എന്നതാണ് ഇപ്പോള്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്. കുട്ടിയെ അപമാനിച്ച സ്വര ഭാസ്കറിനെതിരെ ബാലാവകാശ സംരക്ഷണ സമിതിക്ക് പരാതി നല്‍കുമെന്ന് ഒരു സന്നദ്ധ സംഘടന വെളിപ്പെടുത്തിയതായി ഐബി ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും