'രാധ-കൃഷ്ണ ബന്ധത്തെ മോശമായി കാണിച്ചു' : വിമര്‍ശനം കടുത്തു, ഏയറിലായ പോസ്റ്റ് വലിച്ച് തമന്ന

Published : Sep 07, 2024, 05:05 PM ISTUpdated : Sep 07, 2024, 05:07 PM IST
'രാധ-കൃഷ്ണ ബന്ധത്തെ മോശമായി കാണിച്ചു' : വിമര്‍ശനം കടുത്തു, ഏയറിലായ പോസ്റ്റ് വലിച്ച് തമന്ന

Synopsis

തമന്ന ഭാട്ടിയയും ഡിസൈനർ കരൺ ടൊറാണിയും ചേർന്നുള്ള രാധാ കൃഷ്ണ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വിവാദമായി. 

മുംബൈ: തമന്ന ഭാട്ടിയ അടുത്തിടെ ഡിസൈനർ കരൺ ടൊറാണിയുടെ ഡിസൈനില്‍ പുരാണ കഥാപാത്രമായ രാധയുടെ കണ്‍സെപ്റ്റില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. എന്നാല് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശക്തമായി ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. സൈബര്‍ വിമര്‍ശനം ശക്തമായതോടെ തമന്നയും ടൊറാണിയും അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ നിന്ന് ഫോട്ടോഷൂട്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ടൊറാണിയുടെ ഡിജിറ്റൽ കാമ്പെയ്‌നായ ലീല: ദ ഇല്യൂഷൻ ഓഫ് ലൗവിന് വേണ്ടിയാണ് തമന്ന രാധയായി പോസ് ചെയ്തത്. ഓൺലൈനിൽ പങ്കിട്ട ഫോട്ടോകളിൽ ഓറഞ്ച് സാരിയിൽ നടി മിന്നിത്തിളങ്ങി. കൃഷ്ണന്‍റെ രൂപവും മുഖം കാണിക്കാതെ ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. 

കൃഷ്ണന്‍ രാധ ബന്ധത്തെ ലൈംഗികമായ കണ്ണിലൂടെ കണ്ടു എന്ന ആരോപണമാണ് ഈ ഫോട്ടോഷൂട്ടിനെതിരെ പ്രധാനമായും ഉയര്‍ന്നത്. തമന്ന ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്ന് ഏറെ കമന്‍റുകള്‍ വന്നു. 'നിങ്ങളുടെ വിൽപ്പനയ്‌ക്കായി ഞങ്ങളുടെ പ്രിയപ്പെട്ട രാധാ റാണിയുടെയും ശ്രീകൃഷ്ണൻ്റെയും ഏറ്റവും ശുദ്ധമായ ബന്ധം ലൈംഗികവൽക്കരിക്കുന്നത് നിർത്തുക' എന്നാണ് അതില്‍ വന്ന ഒരു കമന്‍റ്. ഇത്തരത്തില്‍ നിരവധി കമന്‍റുകള്‍ നിറഞ്ഞതോടെയാണ് ഈ പോസ്റ്റ് തമന്നയും ഡിസൈനറും പിന്‍വലിച്ചത്. 

അതേസമയം സിനിമയില്‍ തമന്ന ഭാട്ടിയ അടുത്തിടെ സ്ത്രീ 2 ഗാനമായ 'ആജ് കി രാത്ത്' എന്ന ഗാന രംഗത്ത്  പ്രത്യക്ഷപ്പെടുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കാവാലയ്യ എന്ന ജയിലറിലെ ഗാനത്തിലെ നൃത്തത്തിന് ശേഷം വീണ്ടും തമന്നയെ ഹിറ്റ് ചാര്‍ട്ടില്‍ എത്തിച്ചിരിക്കുകയാണ്  'ആജ് കി രാത്ത്' എന്ന ഗാനം. 

പൊളിയെന്ന് ചിലര്‍, പോരെന്ന് മറ്റു ചിലര്‍: വിജയ്‍യുടെ 'ഗോട്ടിന്' രണ്ടാം ദിനം സംഭവിച്ചത് !

'ഭാരിച്ച ദുഖത്തോടെ ഇത് അറിയിക്കുന്നു': കങ്കണയുടെ പ്രഖ്യാപനം, ഭരണപക്ഷ എംപിക്ക് ഇതോ അവസ്ഥയെന്ന് ഫാന്‍സ് !

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി