
മുംബൈ: ശ്രീദേവിയെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തമന്ന ഭാട്ടിയ. 100 വർഷത്തിനു ശേഷവും തന്‍റെ അമ്മയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂർ പറഞ്ഞതിന് ചില ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രസ്താവന വരുന്നത്.
ഏത് നടിയുടെ ജീവിതം സ്‌ക്രീനിൽ അവതരിപ്പിക്കാൻ തമന്ന ഭാട്ടിയ ആഗ്രഹിക്കുന്നു എന്നതിനാണ് തമന്ന പറഞ്ഞത്. ഐഎഎൻഎസിനോട് തമന്ന പറഞ്ഞത് ഇതാണ് ""അത് ശ്രീദേവി ആയിരിക്കും, അവർ സൂപ്പർ ഐക്കണിക് ആയിരുന്നു, ഞാൻ എപ്പോഴും ആരാധിച്ചിരുന്ന ഒരാളായിരുന്നു അവർ." തമന്ന പറഞ്ഞു.
അടുത്തിടെ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തിനിടെ അമ്മയായി സ്ക്രീനില്‍ എത്താന്‍ 100 കൊല്ലം കഴിഞ്ഞാലും തനിക്ക് സാധിക്കില്ലെന്ന് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂർ പറഞ്ഞിരുന്നു.
അടുത്തിടെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂർ ശ്രീദേവി അഭിനയിച്ച അവസാന ചിത്രം മോമിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഖുഷി കപൂറിനെ ഈ ചിത്രത്തില്‍ ലീഡ് റോളില്‍ കൊണ്ടുവരും എന്നാണ് ബോണി കപൂര്‍ പ്രതികരിച്ചത്.
ഖുഷിയുടെ ലവ്യാപ എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷമാണ് ബോണി ഇക്കാര്യം സ്ഥിരീകരിച്ചത്. ദി ആര്‍ച്ചീസ്, ലവ്യാപ, അടുത്തിടെ പുറത്തിറങ്ങിയ നദാനിയൻ എന്നിവയാണ് ഖുഷിയുടെ മുന്‍ ചിത്രങ്ങള്‍. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ലവ്യാപ, എന്നാൽ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു നദാനിയൻ.
ആരാധകരുടെ ആവശ്യത്തിന് ഒടുവില്‍ ഫലം: പത്താം വാര്‍ഷികത്തില്‍ ബാഹുബലി വീണ്ടും തീയറ്ററിലേക്ക് !
25 ടിവി താരങ്ങളെ പറ്റിച്ച് 1.5 കോടിയുടെ എനര്‍ജി ഡ്രിങ്ക് തട്ടിപ്പ്: സംഭവം പുറത്ത് എത്തിയത് ഇങ്ങനെ