വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപാനം: ഓറി അടക്കം എട്ടുപേര്‍ക്കെതിരെ കേസ്

Published : Mar 17, 2025, 12:29 PM IST
 വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപാനം: ഓറി അടക്കം എട്ടുപേര്‍ക്കെതിരെ കേസ്

Synopsis

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ചതിന് ഓറിയും ഏഴ് പേരും അറസ്റ്റിൽ. കത്രയിലെ നിരോധിത മേഖലയിൽ മദ്യപിച്ചതിനാണ് കേസ്.

കത്ര: വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ചതിന് ബോളിവുഡിലെ ബിഎഫ്എഫ് എന്ന അറിയപ്പെടുന്ന ഓറി അഥവാ ഓർഹാൻ അവത്രമണിക്കും മറ്റ് ഏഴ് പേർക്കെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. കത്രയിലെ നിരോധിത മേഖലയിൽ മദ്യപിച്ചതിന് ഓറി ഉൾപ്പെടെ എട്ട് പേർക്കെതിരെ സംസ്ഥാന പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

"കത്രയിലെ ഒരു ഹോട്ടലിൽ മദ്യം കഴിച്ചുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവെന്‍സറായ ഓർഹാൻ അവത്രമാനി എന്നറിയപ്പെടുന്ന ഓറി ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു" എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഓറിയെയും സുഹൃത്തുക്കള്‍ക്കും ഒപ്പം കത്രയില്‍ എത്തിയ റഷ്യൻ പൗരയായ അനസ്തസില അർസമാസ്കിനയും പ്രതികളിൽ ഉൾപ്പെടുന്നു. ഓറി, ദർശൻ സിംഗ്, പാർത്ത് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗൽ, ഷാഗുൺ കോഹ്‌ലി, അർസമാസ്കിന എന്നിവരാണ് കത്ര പോലീസ് സ്റ്റേഷനിൽ റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആർ (നമ്പർ 72/25) ല്‍ ഉള്ളത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

തീർത്ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപത്ത് ഈ സംഘം താമസിച്ച  കത്രയിലെ കോട്ടേജ് സ്യൂട്ടിന്‍റെ പ്രദേശത്ത് മാംസാഹാരത്തിനും ലഹരി വസ്തുക്കൾക്കും കർശനമായ നിരോധനം ഉണ്ട്. ഇത് ഇവര്‍ ലംഘിച്ചുവെന്നാണ് വിവരം. 

"എസ്പി കത്ര, ഡിവൈ എസ്പി കത്ര, എസ്എച്ച്ഒ കത്ര എന്നിവരുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചാണ് ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നത്, വിഷയം അന്വേഷിക്കാൻ. ഒറി ഉൾപ്പെടെ എല്ലാ കുറ്റാരോപിതരായ വ്യക്തികൾക്കും നോട്ടീസ് അയക്കും. മതപരമായ സ്ഥലങ്ങളിൽ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശ്ശനമായി തന്നെ നേരിടും" ഒരു പോലീസ് ഉദ്യോഗസ്ഥൻ ടൈംസ് നൗവിനോട് പറഞ്ഞു.

ഓറി എന്നറിയപ്പെടുന്ന ഓർഹാൻ അവത്രമണി ഒരു സോഷ്യൽ മീഡിയ പേഴ്സ്ണാലിറ്റിയാണ്. ബോളിവുഡ് പാര്‍ട്ടികളിലെ സാന്നിധ്യവും താരങ്ങളുമായുള്ള ബന്ധവുമാണ് ഇയാളെ പ്രശസ്തനാണ്. മുംബൈ  ജാൻവി കപൂർ, അനന്യ പാണ്ഡെ, ഉർവശി റൗട്ടേല, ഭൂമി പെഡ്‌നേക്കർ തുടങ്ങിയ താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഓറി. 

ഓറിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം 'കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നത്'; പ്രതിഫലം കേട്ട് ഞെട്ടരുത്.!

വന്‍താരങ്ങള്‍ക്കൊപ്പം പാര്‍ട്ടി, അടിച്ചുപൊളി: ആരാണ് 'ഓറി' അത് ആര്‍ക്കും അറിയില്ല, ബോളിവുഡിലെ അജ്ഞാത മനുഷ്യന്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത