സുന്ദരിയായി തണ്ണീര്‍മത്തനിലെ 'സ്റ്റെഫി'; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Web Desk   | Asianet News
Published : Aug 25, 2020, 11:17 PM ISTUpdated : Aug 25, 2020, 11:22 PM IST
സുന്ദരിയായി തണ്ണീര്‍മത്തനിലെ 'സ്റ്റെഫി'; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Synopsis

സോഷ്യൽമീഡിയയിലൂടെ നിരന്തരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ഗോപിക പുതിയ ഫോട്ടോഷൂട്ടുമായാണ് എത്തിയിരിക്കുന്നത്. റോസ് ഗൗണ്‍ഫ്രോക്കില്‍ അതിസുന്ദരിയായാണ് ഗോപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ആദ്യ ചിത്രത്തിലൂടെതന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഗോപിക രമേശ്. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഗോപികയുടെ അരങ്ങേറ്റം. മലയാളികള്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിലെ നായക കഥാപാത്രം 'ജെയ്‌സന്റെ' ജൂനിയറായിട്ടായിരുന്നു ഗോപിക എത്തിയത്. 'സ്റ്റെഫി' എന്ന കഥാപാത്രം 'ജെയ്‌സന്റെ' ഒറ്റ ഡയലോഗിലൂടെ താരമായി. കുറച്ചു സീനുകളില്‍ മാത്രമായിരുന്നു ചിത്രത്തിലെങ്കിലും 'അവള്‍ക്ക് ഒരു വികാരവുമില്ല' എന്ന ഡയലോഗിലൂടെ സ്റ്റെഫി പ്രേക്ഷകശ്രദ്ധ നേടി. ആദ്യ സിനിമയ്ക്കു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക. വലിയൊരു ആരാധകക്കൂട്ടമാണ് ഗോപികയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം പുതിയ ഫോട്ടോഷൂട്ടുമായാണ് എത്തിയിരിക്കുന്നത്. റോസ് ഗൗണ്‍ഫ്രോക്കില്‍ അതിസുന്ദരിയായാണ് ഗോപിക പ്രത്യക്ഷപ്പെടുന്നത്. അബിന്‍ ജോസഫ് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങളാണ് ഗോപിക തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ആരാധകര്‍ ഗോപികയുടെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍