'ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദനിക്കും'; താരാ കല്യാണിന്റെ സർജറിയെക്കുറിച്ച് സൗഭാ​ഗ്യ

Published : Mar 22, 2024, 07:20 AM ISTUpdated : Mar 22, 2024, 07:31 AM IST
'ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദനിക്കും'; താരാ കല്യാണിന്റെ സർജറിയെക്കുറിച്ച് സൗഭാ​ഗ്യ

Synopsis

സ്‌പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന പ്രശ്‌നത്തെ തുടർന്നാണ് അമ്മയുടെ ശബ്ദം നഷ്ടപ്പെട്ടതെന്ന് സൗഭാഗ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഴിഞ്ഞ ദിവസം ആയിരുന്നു നടിയും നർത്തകിയും ആയ താര കല്യാണിന് ശബ്ദം നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ തന്റെ സർജറി ദിവസത്തെ കുറിച്ചുള്ള പുതിയ വിഡിയോയും ആയി എത്തിയിരിക്കുകയാണ് താര കല്യാൺ. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മകൾ സൗഭാഗ്യ ആണ് താരയുടെ വീഡിയോയ്ക്ക് വോയിസ് നൽകുന്നത്.

ഇപ്പോൾ സർജറി ദിവസത്തെ വിഡിയോയിൽ അമ്മയ്ക്ക് ബിപിയും ഷുഗറും ഒന്നും ഇല്ലായിരുന്നു എന്ന് സൗഭാഗ്യ പറയുന്നു. രോഗത്തെ കുറിച്ചും ചെയ്യാൻ പോകുന്ന ട്രീട്മെന്റിന്റെ കാര്യങ്ങളും ഡോക്ടർമാർ വിശദമായി പറഞ്ഞു തന്നിരുന്നു എന്നും പറയുന്നുണ്ട്. "ഭയങ്കര സ്‌ട്രെയിൻ ചെയ്താണ് അമ്മയിപ്പോൾ സംസാരിക്കുന്നത്. ഓരോ വാക്ക് പറഞ്ഞു കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാവും. സാധാരണയായി സംസാരിക്കാൻ പറ്റില്ല. രാവിലെ 8 മണിക്ക് അമ്മയെ സർജറിക്ക് കൊണ്ടുപോയി. സിംപിൾ പ്രൊസീജ്യർ ആണ്. ഒരു മണിക്കൂർ നേരമേ ഉണ്ടാവുള്ളു. പക്ഷെ ഏഴു മണിക്കൂറോളം ഒബ്സർവേഷനിൽ ഇരുന്നിട്ട് മാത്രമേ റൂമിലേക്ക് മാറ്റുകയുള്ളു. എല്ലാം ഭംഗിയായി കഴിഞ്ഞിട്ടുണ്ട്.

ഇതോടുകൂടി ഒരു വലിയ കടമ്പ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. ഇത് ഒരു പെർമzനന്റ് പ്രൊസീജ്യർ ആണ്‌ ചെയ്തിരിക്കുന്നത്. ഡോക്ടർ പറഞ്ഞിരിക്കുന്നത് 90 ശതമാനം ആളുകളിലും ഇത് സക്സസ് ആവും എന്ന് തന്നെയാണ്. ഒരു പത്തു ശതമാനം ആളുകൾക്ക് മാത്രമാണ് ഈ സർജറി അത്ര എഫക്ടീവ് ആകാതെ പോകുന്നത്. ഞങ്ങളുടെ പ്രാർത്ഥന ആ പത്തു ശതമാനത്തിൽ വരരുത് എന്നാണ്. സൗണ്ട് തിരിച്ചു കിട്ടട്ടെ എന്നും സൗഭാഗ്യ പറയുന്നു

'ഞാൻ കമ്മിറ്റഡാണ് ​ഗയ്സ്, കാലുപിടിക്കാം..'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, മിണ്ടാനാകാതെ ​ഗബ്രി

വോയ്‌സ് ഡിസോർഡറായ സ്‌പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന ആരോഗ്യപ്രശ്‌നത്തെ തുടർന്നാണ് അമ്മയുടെ ശബ്ദം നഷ്ടപ്പെട്ടതെന്ന് സൗഭാഗ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം മാത്രമേ അവളുടെ ശബ്ദം തിരികെ ലഭിക്കൂ എന്നും സൗഭാഗ്യ പറഞ്ഞിരുന്നു. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിതെന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക