'തേപ്പ് കിട്ടിയല്ല കൊടുത്താണ് ശീലം' : മനസ്സുതുറന്ന് സിദ്ധാര്‍ത്ഥ് പ്രഭു

Web Desk   | Asianet News
Published : Nov 21, 2020, 11:33 AM IST
'തേപ്പ് കിട്ടിയല്ല കൊടുത്താണ് ശീലം' : മനസ്സുതുറന്ന് സിദ്ധാര്‍ത്ഥ് പ്രഭു

Synopsis

ചോദ്യോത്തരമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞപ്പോള്‍ത്തന്നെ താരത്തിന്റെ ഒരുപാട് ആരാധകരാണ് ചോദ്യങ്ങളുമായെത്തിയത്. താരത്തിന്റെ ഏറ്റവും പുതിയ പരസ്യത്തെക്കുറിച്ചും, പരമ്പരയിലെ കാര്യങ്ങളെപ്പറ്റിയുമെല്ലാമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

മിനിസ്‌ക്രീനിലെ കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകാറുണ്ട്. ഇനിയിപ്പോ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നുവന്നവരാണെങ്കില്‍ പറയുകയും വേണ്ട. തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് എത്ര ഇഷ്ടമാണോ അതുപോലെ കാര്യമാണ് മീനാക്ഷിയേയും കണ്ണനേയും. സഹോദരരായ ഇരുവരും ഇപ്പറഞ്ഞതുപോലെ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നു വന്നവരാണ്. രണ്ടുപേരും സ്വന്തം വീട്ടിലുള്ള കുട്ടികളെപ്പോലെയാണ് പ്രേക്ഷകര്‍ക്ക്. സഹോദരങ്ങള്‍ ആയതിനാല്‍ത്തന്നെ സിദ്ധാര്‍ത്ഥും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയില്‍ കാണാം. സോഷ്യല്‍മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ ചോദ്യോത്തരത്തിന്റെ ഉത്തരങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചോദ്യോത്തരമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞപ്പോള്‍ത്തന്നെ താരത്തിന്റെ  ഒരുപാട് ആരാധകരാണ് ചോദ്യങ്ങളുമായെത്തിയത്. താരത്തിന്റെ ഏറ്റവും പുതിയ പരസ്യത്തെക്കുറിച്ചും, പരമ്പരയിലെ കാര്യങ്ങളെപ്പറ്റിയുമെല്ലാമാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കൂടാതെ സിദ്ധാര്‍ത്ഥിനൊപ്പം പബ്ജി ഗെയിം കളിച്ചിട്ടുള്ള ചിലരെങ്കിലും അതിന്റെ കാര്യങ്ങളും സംസാരിക്കുന്നുണ്ട്.

ഒരേപരമ്പരയില്‍ത്തന്നെ ഇങ്ങനെ അഭിനയിച്ചു കൊണ്ടിരുന്നാല്‍ ബോര്‍ അടിക്കില്ലെയെന്നായിരുന്നു ഒരു ആരാധകരന്റെ സംശയം, എന്നാല്‍ അങ്ങനെയല്ലെന്നും, പരമ്പര ഉയിരാണന്നുമാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഭാവിയല്‍ നടന്മാരാകാനുള്ളവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് കഠിനധ്വാനം, ഭാഗ്യം എന്നാണ് താരത്തിന്റെ ഉത്തരം. എത്ര തേപ്പ് കിട്ടിയിട്ടുണ്ടെന്ന് ആരാധകര്‍ ചോദിക്കുമ്പോള്‍, തേപ്പ് വാങ്ങിയല്ല, കൊടുത്താണ് ശീലമെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. 

.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി