ഇങ്ങനെയാണ് ആ മനോഹര സിനിമ സംഭവിച്ചത്; 'കുമ്പളങ്ങി നൈറ്റ്‌സ്' മേക്കിംഗ് വീഡിയോ

Published : Apr 11, 2019, 08:15 PM ISTUpdated : Apr 11, 2019, 08:27 PM IST
ഇങ്ങനെയാണ് ആ മനോഹര സിനിമ സംഭവിച്ചത്; 'കുമ്പളങ്ങി നൈറ്റ്‌സ്' മേക്കിംഗ് വീഡിയോ

Synopsis

നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളുടെയും ചിത്രീകരണമുണ്ട്  

സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ ലഭിച്ച മലയാളസിനിമകളുടെ കൂട്ടത്തിലാണ് 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ സ്ഥാനം. ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി ഏഴിനാണ് തീയേറ്ററുകളിലെത്തിയത്. റിലീസ്ദിനം മുതല്‍ സിനിമ കണ്ട പ്രേക്ഷകരെല്ലാം പ്രചാരകരാവുന്ന കാഴ്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങി അഭിനേതാക്കളില്‍ മിക്കവരുടെയും പ്രകടനങ്ങളും പ്രശംസിക്കപ്പെട്ടു. റിലീസിന് രണ്ട് മാസം പിന്നിടുമ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന് ഇപ്പോഴും പ്രദര്‍ശനമുണ്ട്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളുടെയും ചിത്രീകരണമുണ്ട്. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്