ഷാരൂഖിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് ചോര്‍ന്നു; അതും ഷാരൂഖിന്‍റെ വീഡിയോയില്‍ നിന്ന് !

Published : May 29, 2024, 12:38 PM IST
ഷാരൂഖിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് ചോര്‍ന്നു; അതും ഷാരൂഖിന്‍റെ വീഡിയോയില്‍ നിന്ന് !

Synopsis

ഒരു പ്രൊജക്റ്റ് നടക്കുന്നുണ്ടെന്ന് ഷാരൂഖ് നേരത്തെ സൂചന നൽകിയിരുന്നെങ്കിലും അതിന്‍റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. 

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് ആകസ്മികമായി ചോര്‍ന്നു. ഷാരൂഖ് ഖാന്‍റെ ഒരു വീഡിയോയില്‍ നിന്നാണ് ഇത് പ്രേക്ഷകര്‍ കണ്ടുപിടിച്ചത് എന്നതാണ് രസകരമായ കാര്യം. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷമുള്ള ഷാരൂഖിന്‍റെ പുതിയ ചിത്രം ഏതെന്ന് അറിയാന്‍ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പുതിയ സംഭവം പുറത്തുവരുന്നത്. 

ഒരു പ്രൊജക്റ്റ് നടക്കുന്നുണ്ടെന്ന് ഷാരൂഖ് നേരത്തെ സൂചന നൽകിയിരുന്നെങ്കിലും അതിന്‍റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. കിംഗ് എന്നായിരിക്കും ഈ ചിത്രത്തിന്‍റെ പേര് എന്ന് ചില സൂചനകള്‍ പുറത്തുവന്നിരുന്നു. ഈ ചിത്രത്തില്‍ ഷാരൂഖിന്‍റെ മകൾ നടി സുഹാന ഖാൻ അഭിനയിക്കുമെന്നും വിവരം ഉണ്ടായിരുന്നു. എന്നാല്‍ പുതിയൊരു വീഡിയോയില്‍ അത് സ്ഥിരീകരിക്കപ്പെട്ടുവെന്നാണ് വിവരം.

കാൻ ഫിലിം ഫെസ്റ്റിവലിൽ  പിയറി ആഞ്ചെനിയക്സ് എക്സൽ ലെൻസ് അവാർഡ് ലഭിച്ചതിന് ഛായാഗ്രാഹകൻ സന്തോഷ് ശിവനെ അഭിനന്ദിക്കാൻ ഷാരൂഖ് ഒരു വീഡിയോ പങ്കിട്ടിരുന്നു. ഷാരൂഖിന്‍റെ ഈ വീഡിയോ സന്ദേശത്തില്‍ അദ്ദേഹത്തിന്‍റെ ഫ്രൈമിലെ  മേശപ്പുറത്ത് കിംഗ് എന്ന് എഴുതിയ സ്ക്രിപ്റ്റ് കിടക്കുന്നത് പലരും കാണുകയാണ് ഉണ്ടായത്. എന്തായാലും അടുത്ത പടം കിംഗ് തന്നെയെന്ന് വ്യക്തമായി എന്നാണ് ഇതോടെ പ്രേക്ഷകര്‍ പറയുന്നത്. 

കുറച്ച് മാസങ്ങളായി കിംഗ് എന്ന ചിത്രത്തിന്‍റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് വിവരം. സംവിധായകൻ സുജോയ് ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് ആനന്ദിന്‍റെ മാർഫ്ലിക്സ് പിക്ചേഴ്സ് ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ് എന്നാണ് വിവരം. തുടക്കത്തിൽ ചിത്രത്തില്‍ ഷാരൂഖ് ഖാൻ ഒരു പ്രധാന അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചിരുന്നതെങ്കിലും. മകൾ സുഹാന ഖാനൊപ്പം അദ്ദേഹം ഒരു പ്രധാന വേഷം കിംഗ് ഖാന്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. 

ഒടിടി സാറ്റ്ലൈറ്റ് വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്: മലയാള സിനിമ രംഗത്ത് മുന്നറിയിപ്പ്

രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ; വന്‍ പ്രഖ്യാപനം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത