'എന്‍റെ സിനിമകൾക്ക് പോലും ലഭിക്കാത്ത പ്രതികരണം'; സീരിയൽ അനുഭവം പങ്കുവച്ച് മുക്ത

Published : Nov 27, 2020, 12:01 AM IST
'എന്‍റെ സിനിമകൾക്ക് പോലും ലഭിക്കാത്ത പ്രതികരണം'; സീരിയൽ അനുഭവം പങ്കുവച്ച് മുക്ത

Synopsis

മികച്ച അനുഭവത്തിന് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വൈകാരിക വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം

ഏറെ വിവാദങ്ങൾക്ക് ശേഷം എത്തിയ  ക്രൈം ത്രില്ലർ പരമ്പര 'കൂടത്തായി' ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാതാരം മുക്ത ചെയ്ത ഡോളി എന്ന കഥാപാത്രം മലയാള ടെലിവിഷൻ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്തു.  ഇപ്പോഴിതാ സീരിയൽ അവസാനിച്ചതിലെ വിഷമവും സീരിയൽ രംഗത്തെ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് മുക്ത.

മികച്ച അനുഭവത്തിന് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വൈകാരിക വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. ഷോ ഇത്രവേഗം അവസാനിച്ചതിൽ സങ്കടമുണ്ട്. അതേസമയം പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹ്രസ്വമായി ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും താരം പറയുന്നു. 

എനിക്കിതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. എന്‍റെ യഥാർത്ഥ കഴിവ് പ്രദർശിപ്പിക്കാൻ പരമ്പര സഹായിച്ചു. പിന്തുണയ്‌ക്ക് മുഴുവൻ ടീമിനും നന്ദി പറയുന്നു, ഈ ഷോയ്ക്ക് എനിക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു, അത് പലപ്പോഴും എന്‍റെ സിനിമകൾക്ക് പോലും ലഭിക്കാത്തതായിരുന്നു- മുക്ത പറയുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും