'സിനിമയും സീരിയലും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല' നടൻ സജേഷ് പറയുന്നു

Bidhun Narayan   | Asianet News
Published : Dec 30, 2020, 08:29 PM IST
'സിനിമയും സീരിയലും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല' നടൻ സജേഷ് പറയുന്നു

Synopsis

അടുത്തിടെയാണ് മറ്റൊരു സിനിമാ നടൻ കൂടി മലയാള ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ചത് . 'ആട് 2', 'അലമാര' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ നടൻ സജേഷ് ആണ് ഒരു പുതിയ കഥാപാത്രവുമായി പരമ്പരയിലേക്ക് ചുവടുവച്ചത്. 

ടുത്തിടെയാണ് മറ്റൊരു സിനിമാ നടൻ കൂടി മലയാള ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ചത് . 'ആട് 2', 'അലമാര' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ നടൻ സജേഷ് ആണ് ഒരു പുതിയ കഥാപാത്രവുമായി പരമ്പരയിലേക്ക് ചുവടുവച്ചത്. 'കയ്യെത്തും ദൂരത്ത്' എന്ന പരമ്പരയിൽ ആദിത്യൻ എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 

തന്റെ സീരയിൽ പ്രവേശത്തെ കുറിച്ച്  പറയുകയാണ് സജേഷ്.  ഇ-ടൈംസുമായി സാരിക്കുകയായിരുന്നു താരം.'കഥയറിയാതെ' എന്ന പരമ്പരിയിൽ നെഗറ്റീവ് വേഷം ചെയ്തെങ്കിലും ആദിത്യനാണ് തന്റെ ടെലിവിഷൻ അരങ്ങേറ്റമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് സജേഷ് പറയുന്നു.

ഈ ചെറിയ സമയത്തിനുള്ളിൽ കയ്യെത്തും ദൂരത്തിലൂടെ എനിക്ക് ലഭിക്കുന്ന പ്രതികരണം അവിശ്വസനീയമാണ്. ലഭിക്കുന്ന വലിയ പിന്തുണയ്ക്ക്  മുഴുവൻ ടീമിനും ഞാൻ നന്ദി പറയുന്നു. എന്റെ സഹതാരങ്ങളാണ് എന്റെ ആത്മവിശ്വാസമെന്നും താരം പറയുന്നു. സിനിമയും സീരിയലും താരതമ്യപ്പെടുത്തുമ്പോൾ എന്ത് വ്യത്യാസമെന്ന ചോദ്യത്തിന്, വലിയ വ്യത്യാസങ്ങൾ കാണുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക