അന്നൊരു പ്രണയകാലത്ത്: പ്രണയദിനത്തില്‍ പഴയ ചിത്രം പങ്കുവച്ച് ടൊവിനോ; കമന്‍റുമായി ആരാധകർ

Published : Feb 14, 2020, 11:24 PM ISTUpdated : Feb 14, 2020, 11:28 PM IST
അന്നൊരു പ്രണയകാലത്ത്: പ്രണയദിനത്തില്‍ പഴയ ചിത്രം പങ്കുവച്ച് ടൊവിനോ; കമന്‍റുമായി ആരാധകർ

Synopsis

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്. ഇതുവരെ ഒരുലക്ഷത്തിലധികം ലൈക്കും ആയിരത്തിലധികം കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ളവർ ഇന്ന് പ്രണയദിനം ആഘോഷിക്കുകയാണ്. പ്രണയിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും എന്നുവേണ്ട ലോകത്തിലെ എല്ലാവരും വളരെ വ്യത്യസ്തമായാണ് പ്രണയദിനം ആഘോഷിക്കുന്നത്. ചലച്ചിത്ര മേഖലയിലെ താരങ്ങൾ വളരെ ഘോഷത്തോടെയാണ് ഇത്തവണയും പ്രണയദിനം ആഘോഷിച്ചത്. പുതുമോടികളും പ്രണയജോടികളുമുൾപ്പടെ ചലച്ചിത്ര മേഖലയിലുള്ളവർ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച പ്രണയദിനത്തിലെ ചിത്രങ്ങളെല്ലാംതന്നെ വൈറലാകുകയാണ്. അക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരമായ ടൊവിനോ തോമസ്.

ഭാര്യ ലിഡിയയ്ക്കൊപ്പമുള്ള പഴയൊരു ചിത്രമാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഇച്ചിരി ലേറ്റ് ആയിപ്പോയി, എന്നാലും പിടിച്ചോ ഒരു ആശംസ. ഹാപ്പി വാലൻന്റൈൻസ് ഡേ', എന്ന കുറിപ്പോടെയായിരുന്നു ടൊവിനോ ലിഡിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പത്ത് വർഷം മുമ്പ് പകർത്തിയ ചിത്രമാണിത്. ഒറു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽവച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്. ഇതുവരെ രണ്ടുലക്ഷത്തിലധികം ലൈക്കും മൂവായിരത്തിലധികം കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. പ്ലസ് വണ്ണില്‍ തുടങ്ങിയ തന്റെ പ്രണയകഥ താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ പറഞ്ഞു. ഏറെ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടൊവിനോ ഓർത്തെടുക്കുന്നു.
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക