രാജ 2 പോലുള്ള ഒരു സിനിമയുടെ ആവശ്യമുണ്ടോ?, മമ്മൂട്ടിയുടെ മറുപടി, ട്രോള്‍, ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്

Published : Apr 05, 2019, 09:02 PM ISTUpdated : Apr 05, 2019, 09:05 PM IST
രാജ 2 പോലുള്ള ഒരു സിനിമയുടെ ആവശ്യമുണ്ടോ?, മമ്മൂട്ടിയുടെ മറുപടി, ട്രോള്‍, ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്

Synopsis

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാസ് എന്‍റര്‍ടെയിനര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങിയത്. 

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാസ് എന്‍റര്‍ടെയിനര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങിയത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ശ്രിയ ശരണ്‍ എന്നിവരും ഒന്നിച്ച ചിത്രമായിരുന്നു പോക്കിരിരാജ. ഏറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ മാസ് ചിത്രത്തില്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. മധുരരാജയില്‍ പൃഥ്വിരാജ് ഇല്ലെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

അതേസമയം ട്രോളുകളും പരിഹാസങ്ങളും ആശംസകളുമായി മധുരരാജ സോഷ്യല്‍ മീഡിയയില്‍ റിലീസായി കഴിഞ്ഞു.  അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട ട്രോളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ഒരു ചോദ്യം ഇങ്ങനെ: രാജ ടു പോലുള്ള ഒരു സിനിമയുടെ ആവശ്യമുണ്ടോ? മലയാളികളുടെ അസ്വാധന നിലവാരത്തെ ചോദ്യം ചെയ്യുകയാണോ?. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ട്രോളില്‍ പറയുന്നതിങ്ങനെ... 14 തവണ എടുത്ത അവഞ്ചേഴ്സിന് ഒരു കുഴപ്പോം ഇല്ല നമ്മളൊരു പാവം രാജ 2 എടുത്തപ്പോ... 

ട്രോളിലെ കിടിലന്‍ മറുപടി മാത്രമല്ല വാര്‍ത്തയായിരിക്കുന്നത്. ട്രോള്‍ ചിത്രം പൃഥ്വിരാജും പങ്കുവച്ചിരിക്കുകയാണ്. ഇഷ്ടപ്പെട്ടു എന്ന കമന്‍റോടെയായിരുന്നു പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്