'ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം'; സന്തോഷം പങ്കുവച്ച് ആദിത്യനും അമ്പിളിയും

Bidhun Narayan   | Asianet News
Published : Jan 27, 2021, 10:04 PM ISTUpdated : Jan 27, 2021, 10:23 PM IST
'ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം'; സന്തോഷം പങ്കുവച്ച് ആദിത്യനും അമ്പിളിയും

Synopsis

കഴിഞ്ഞ നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു അംഗം കൂടി എത്തിയത്. തുടര്‍ന്ന് മകന്‍ അര്‍ജുന്റെ ചിത്രങ്ങള്‍ ആദിത്യന്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ അപ്പുവിന്റെ വിശേഷങ്ങളും ആരാധകർക്കായി ഇരുവരും പങ്ക് വയ്ക്കാറുണ്ട്.

ലയാളികളുടെ പ്രിയ താര ദമ്പതികളാണ് ആദിത്യനും അമ്പിളി ദേവിയും. നിനച്ചിരിക്കാതെ ആയിരുന്നു ഇരുവരും വിവാഹിതരായത്. വർഷങ്ങളായി തമ്മിൽ പരിചയം ഉണ്ടായിരുന്നെങ്കിലും പ്രണയ വിവാഹമായിരുന്നില്ലെന്നാണ് ഇരുവരും വ്യക്തമായിരുന്നത്. വിശേഷങ്ങളുമായി നിരന്തരം ആരാധകർക്ക് മുന്നിൽ എത്താറുമുണ്ട് ഈ താരങ്ങള്‍. അമ്പിളി ദേവിയും ആദിത്യനും ഒന്നിച്ചതു മുതലുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ആദിത്യനാകട്ടെ തന്റെ വളരെ വൈകാരികമായ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയായി എന്ന് അറിയിക്കുകയാണ് ആദിത്യൻ. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നെക്ക് രണ്ടു വർഷം തികയുന്നു'- എന്ന കുറിപ്പിനൊപ്പമാണ് ആദിത്യൻ ചിത്രം പങ്കുവച്ചത്. വിവാഹ വാർഷികത്തിന് ആദിത്യൻ മുത്തം നൽകുന്ന ചിത്രമായിരുന്നു അമ്പിളി ദേവി പങ്കുവച്ചത്.

കഴിഞ്ഞ നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു അംഗം കൂടി എത്തിയത്. തുടര്‍ന്ന് മകന്‍ അര്‍ജുന്റെ ചിത്രങ്ങള്‍ ആദിത്യന്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ അപ്പുവിന്റെ വിശേഷങ്ങളും ആരാധകർക്കായി ഇരുവരും പങ്ക് വയ്ക്കാറുണ്ട്. അടുത്തിടെ അമ്മയെ കുറിച്ചുള്ള ഓർമ പങ്കുവച്ച്  താരം എത്തിയിരുന്നു. തന്നെ ഏറ്റവും കൂടുതല്‍ അറിയുന്നത് അമ്മയ്ക്കും കാറിന്റെ സ്റ്റിയറിങ്ങിനുമാണെന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നെക്കു രണ്ടു വർഷം തികയുന്നു💕❤️🙏❤️❤️🙏🙏

Posted by Jayan S S on Sunday, January 24, 2021

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക