ക്യാമറയ്ക്ക് മുന്നില്‍ 'ഇന്‍സ്‌പെക്ടര്‍ മണിസാര്‍'; 'ഉണ്ട' ഫോട്ടോഷൂട്ട് വീഡിയോ

Published : May 26, 2019, 11:27 AM IST
ക്യാമറയ്ക്ക് മുന്നില്‍ 'ഇന്‍സ്‌പെക്ടര്‍ മണിസാര്‍'; 'ഉണ്ട' ഫോട്ടോഷൂട്ട് വീഡിയോ

Synopsis

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നതെന്നാണ് അറിവ്.  

മമ്മൂട്ടിയുടെ പെരുന്നാള്‍ റിലീസ് 'ഉണ്ട'യുടെ ഫോട്ടോഷൂട്ട് വീഡിയോ പുറത്തെത്തി. നേരത്തേ പുറത്തെത്തിയ ഒഫിഷ്യല്‍ പോസ്റ്ററിന്റെ ചിത്രീകരണ വീഡിയോയാണ് ഇത്. 'അനുരാഗ കരിക്കിന്‍ വെള്ള'ത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ആണ് ചിത്രം ഒരുക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നതെന്നാണ് അറിവ്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍