‘നിങ്ങള്‍ ഇപ്പോഴും ഏറ്റവും പോസിറ്റീവും സഹായമനസ്‌കനുമാണ്‘; പൃഥ്വിരാജിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

Published : Feb 01, 2021, 04:42 PM IST
‘നിങ്ങള്‍ ഇപ്പോഴും ഏറ്റവും പോസിറ്റീവും സഹായമനസ്‌കനുമാണ്‘; പൃഥ്വിരാജിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

Synopsis

ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'ഭ്രമം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഉണ്ണി പങ്കുവച്ചത്.

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് നടൻ ഉണ്ണി മുകുന്ദന്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'ഭ്രമം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഉണ്ണി പങ്കുവച്ചത്. പൃഥ്വിരാജിനൊപ്പമുള്ള പഴയ ഓര്‍മ്മയും ഉണ്ണി മുകുന്ദന്‍ കുറിച്ചിട്ടുണ്ട്.

‘വർഷങ്ങൾക്ക് മുൻപ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന കാലത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങള്‍ ഒരു ചെറിയ ഒത്തുചേരല്‍ നടത്തിയിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അന്ന് അവിടെ എത്തിയത്. രാത്രി എനിക്ക് തിരിച്ചു പോകാൻ വാഹനം ഇല്ലാതിരുന്നതിനാൽ പൃഥ്വി എനിക്ക് ഡ്രൈവ് ഓഫർ ചെയ്തു. എന്നാൽ സന്തോഷപൂർവ്വം ഞാനത് നിരസിക്കുകയാണ് ചെയ്തത്. അന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനായിരുന്നു. നിങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്, ഏറ്റവും പോസിറ്റീവും സഹായമനസ്‌കനും. ഒടുവിൽ നിങ്ങളുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നതിൽ ഞാന്‍ സന്തോഷവാനാണ്‘, എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമം'. ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൃഥ്വിരാജിനും ഉണ്ണി മുകുന്ദനുമൊപ്പം മംമ്ത മോഹൻദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍