മമ്മൂട്ടിയുടെ കിടിലൻ സെൽഫി; വ്യത്യസ്ത ലുക്കിൽ താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Published : Jan 16, 2020, 03:14 PM ISTUpdated : Jan 16, 2020, 03:19 PM IST
മമ്മൂട്ടിയുടെ കിടിലൻ സെൽഫി; വ്യത്യസ്ത ലുക്കിൽ താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

Synopsis

'സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണവും കഴിക്കും. ഭക്ഷണത്തിന് ശേഷമുള്ള സെൽഫി' എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. 

മലയാളത്തിലെ സൂപ്പർ താരങ്ങൾ‌ക്കൊപ്പമുള്ള നടൻ‌ ഉണ്ണിമുകുന്ദന്റെ സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടി, മോഹൻ‌ലാൽ, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സിദ്ധിഖ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.

'സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണവും കഴിക്കും. ഭക്ഷണത്തിന് ശേഷമുള്ള സെൽഫി' എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ പുത്തൻ ലുക്കാണ് വ്യത്യസ്തമാകുന്നത്. കഷണ്ടിയുളള കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലുള്ളത്. ജയറാമും ദിലീപും തലമൊട്ടയിടിച്ചിരിക്കുകയാണ്.

Read More: കുചേലനായി പകർ‌ന്നാടി ജയറാം; പുത്തന്‍ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

മൊട്ടയടിച്ചുള്ള താരങ്ങളുടെ ചിത്രങ്ങൾ നേരത്തെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നരച്ച താടിയിൽ സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് മമ്മൂട്ടിയെങ്കിൽ താടിവെച്ചാണ് മോ​ഹൻലാൽ എത്തിയത്. 

Read More: പുത്തൻ ലുക്കിൽ ദിലീപ്; കാവ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

 


 

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ