ബാലയ്യയുടെ സിനിമ സെറ്റില്‍ വച്ച് അപകടം; നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Jul 11, 2024, 06:42 PM ISTUpdated : Jul 11, 2024, 06:50 PM IST
ബാലയ്യയുടെ സിനിമ സെറ്റില്‍ വച്ച് അപകടം; നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

ഉർവ്വശി റൗട്ടാലയുടെ ടീം പരിക്ക് സംബന്ധിച്ച് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരിക്ക് അല്‍പ്പം ഗൗരവമേറിയതാണ് എന്നാണ് എന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

ഹൈദരാബാദ്:  നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്. ഹൈദരാബാദിലെ ഷൂട്ടിംഗിനിടെയാണ് നടിക്ക് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്.  ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, പരിക്കേറ്റതിനെ തുടർന്ന് ഉർവ്വശിയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉർവ്വശി റൗട്ടാലയുടെ ടീം പരിക്ക് സംബന്ധിച്ച് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരിക്ക് അല്‍പ്പം ഗൗരവമേറിയതാണ് എന്നാണ് എന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.  ചിത്രത്തിന്‍റെ  മൂന്നാം ഷെഡ്യൂളിന്‍റെ ചിത്രീകരണത്തിനായി  ഉർവ്വശി റൗട്ടാല അടുത്തിടെയാണ് ഹൈദരാബാദില്‍ എത്തിയത്. സംഘടന രംഗത്തിനിടെയാണ് നടിക്ക് പരിക്കേറ്റത് എന്നാണ് വിവരം.

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോൾ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2023 നവംബറിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ബോബി കൊല്ലി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ സംഗീതം തമൻ എസ് ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തില്‍ ഉർവ്വശി ബാലകൃഷ്ണയ്‌ക്കൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. “ബാലകൃഷ്ണ ഒരു ജീവിക്കുന്ന ഇതിഹാസവും ഒരു ആരാധനാ വ്യക്തിത്വവുമാണ്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍. അദ്ദേഹവുമായുള്ള എന്‍റെ കെമിസ്ട്രിയില്‍ നല്ല വിശ്വാസവും പരസ്പര ബഹുമാനവുമുണ്ട്. കാരണം ഞങ്ങൾ സഹപ്രവർത്തകർ എന്ന നിലയിൽ നല്ല ബന്ധത്തിലാണ്. ഈ വർഷം ആദ്യം സെറ്റിൽ വെച്ച് എന്‍റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമാകാൻ അദ്ദേഹം മുന്‍കൈയ്യെടുത്തു. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, ” ഉർവ്വശി റൗട്ടാല പറഞ്ഞു.

കഴിഞ്ഞ വർഷമാണ് തെലുങ്ക് സിനിമയിൽ ഉർവ്വശി റൗട്ടാല അരങ്ങേറ്റം കുറിച്ചത്. അഖിൽ അക്കിനേനി അഭിനയിച്ച ഏജന്‍റിലെ വൈൽഡ് സാല, ചിരഞ്ജീവി അഭിനയിച്ച വാൾട്ടയർ വീരയ്യയിലെ ബോസ് പാർട്ടി, സായി ധരം തേജയും പവൻ കല്യാണും അഭിനയിച്ച ബ്രോയിലെ മൈ ഡിയർ മാർക്കണ്ടേയ തുടങ്ങിയ ഗാനങ്ങളില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി