Vanambadi : 'കേരളവും അനുമോളും എനിക്ക് പ്രിയപ്പെട്ടതാണ്', ചിത്രം പങ്കുവച്ച് 'മോഹന്‍കുമാര്‍'

Web Desk   | Asianet News
Published : Jan 31, 2022, 11:56 PM IST
Vanambadi : 'കേരളവും അനുമോളും എനിക്ക് പ്രിയപ്പെട്ടതാണ്', ചിത്രം പങ്കുവച്ച് 'മോഹന്‍കുമാര്‍'

Synopsis

'വാനമ്പാടി'യിൽ അച്ഛനും മകളുമായെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച താരങ്ങളായിരുന്നു, ഗൗരിയും സായ് കിരണും. പരമ്പരയ്ക്ക് ശേഷവും 'അനുമോളെ' മിസ് ചെയ്യാറുണ്ടെന്ന് പലപ്പോഴായി സായ് കിരണ്‍ പറഞ്ഞിട്ടുമുണ്ട്.


ഏഷ്യാനെറ്റിലെ 'വാനമ്പാടി' (Vanambadi Serial) പരമ്പരയിലെ പാട്ടുകാരന്‍ 'മോഹന്‍കുമാറാ'യെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരണ്‍ (Saikiran Ram). 'നിറം' (Niram movie) എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ 'നുവ്വ കവാലി' എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍  ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട 'മോഹന്‍കുമാറാ'ണ്. മിനിസ്‌ക്രീനില്‍ സജീവമായ സായ് കിരണ്‍, മലയാളത്തില്‍ ചെയ്‍തത് ടവാനമ്പാടി മാത്രമായിരുന്നു.  എന്നാല്‍ സായ് കിരണ്‍ കൃഷ്‍ണനായും, രാമനായും മറ്റും തെലുങ്കില്‍നിറഞ്ഞുനിന്ന താരമാണ്. 'വാനമ്പാടി' അവസാനിച്ച് നാളേറെ ആയെങ്കിലും, 'വാനമ്പാടി'യുടെ തെലുങ്ക് പതിപ്പായ 'കുയിലമ്മ' ഇപ്പോഴും വന്‍ വിജയത്തോടെ മുന്നോട്ട് പോകുന്ന പരമ്പരയാണ്.

'വാനമ്പാടി'യില്‍ 'മോഹന്‍കുമാറി'ന്റെ മകള്‍ 'അനുമോളാ'യി എത്തിയത്, തിരുവനന്തപുരം സ്വദേശിയായ ഗൗരി പ്രകാശ് (Gouri Prakash) ആയിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഗൗരി സീരിയലിലേക്കെത്തുന്നത്. പ്രമുഖ ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്‍ണനാണ് ഗൗരിയുടെ അച്ഛന്‍, അമ്മ അമ്പിളിയും ഗായികയാണ്. ചെറുപ്പത്തില്‍ തന്നെ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും ഗൗരിയെ തേടിയെത്തിയിരുന്നു.

പരമ്പരയില്‍ അച്ഛനും മകളുമായെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച താരങ്ങളായിരുന്നു, ഗൗരിയും സായ് കിരണും. പരമ്പരയ്ക്ക് ശേഷവും 'അനുമോളെ' മിസ് ചെയ്യാറുണ്ടെന്ന് പലപ്പോഴായി സായ് കിരണ്‍ പറഞ്ഞിട്ടുമുണ്ട്. അത്തരത്തിലുള്ള സോഷ്യല്‍മീഡിയ പോസ്റ്റാണ് കഴിഞ്ഞ ദിവസം സായ് കിരണ്‍ പങ്കുവച്ചതും. 'ഒരു സംസ്ഥാനത്തെ മുഴുവനായി മനോഹരമായ സ്‌നേഹത്തിലേക്ക് നയിച്ച ബന്ധമാണിത്. കേരളവും അനുമോളും എനിക്കേറെ പ്രിയപ്പെട്ടതുമാണ്' എന്ന ക്യാപ്ഷനോടെയാണ് 'അനുമോളു'മൊന്നിച്ചുള്ള ചിത്രം സായ് കിരണ്‍ പങ്കുവച്ചത്. 'വാനമ്പാടി' പരമ്പര മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്. 

പരമ്പരയുടെ ഫാന്‍സെല്ലാംതന്നെ ചിത്രം തരംഗമാക്കിയിട്ടുമുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത