വാഗമണ്ണിലെ ഗ്ലാസ്ബ്രിഡ്ജിൽ അടിപൊളി ചിത്രങ്ങളുമായി വരദ

Published : Dec 17, 2023, 09:02 AM IST
വാഗമണ്ണിലെ ഗ്ലാസ്ബ്രിഡ്ജിൽ  അടിപൊളി ചിത്രങ്ങളുമായി വരദ

Synopsis

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ അടിപൊളി ചിത്രങ്ങളാണ് വൈറലാകുന്നത്. യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് വരദ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചി: അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇപ്പോൾ യാത്രകളും അഭിനയവും അവതരണവുമൊക്കെയായി മുന്നോട്ട് പോവുകയാണ് വരദ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ അടിപൊളി ചിത്രങ്ങളാണ് വൈറലാകുന്നത്. യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് വരദ പങ്കുവെച്ചിരിക്കുന്നത്. വാഗമണ്ണിലെ ഗ്ലാസ്ബ്രിഡ്ജിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ചുറ്റുമുള്ള പ്രകൃതി ഭംഗി കാണുന്നവരിലേക്കും എത്തിക്കും വിധത്തിലാണ് വരദയുടെ പോസ്. ഒപ്പം ഗ്ലാസ്‌ ബ്രിഡ്ജിന് മുകളിൽ നിന്ന് താഴേക്കുള്ള ദൃശ്യങ്ങളും നടി പങ്കുവെക്കുന്നുണ്ട്. സീരിയൽ താരമായ ഷെമി മാർട്ടിൻ ഉൾപ്പെടെ നിരവധി ആളുകളാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

2006 ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ 'സുൽത്താൻ' എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. ഇപ്പോൾ മംഗല്യം എന്ന സീരിയലിൽ നെഗറ്റീവ് റോളിലാണ് നടി എത്തുന്നത്. 

ഇതിനിടെ ജിഷിനും വരദയും പിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ടെലിവിഷൻ ഷോകളിലും മറ്റും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഇവർ അകലുന്നതായി പ്രേക്ഷകർക്ക് തോന്നി. ഒന്നിച്ച് ഇരുവരെയും കാണിന്നുല്ലെന്നതിൽ തുടങ്ങി ഫൊട്ടൊകളും വീഡിയോകളുമൊന്നും എവിടെയും പ്രത്യക്ഷപ്പെടുന്നില്ലെന്നതിൽ വരെ എത്തി നിന്നു കാരണങ്ങൾ.

2014 ലാണ് വരദയും ജിഷിനും വിവാഹിതരായത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന സീരിയലിൽ വരദ നായികയായി അഭിനയിക്കുമ്പോൾ അതിൽ തന്നെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജിഷിനുമായി പ്രണയത്തിലാവുകയായിരുന്നു. ഇവർക്ക് ജിയാൻ എന്ന ഒരു മകനുമുണ്ട്.

എന്‍റെ മദ്യാസക്തി കൂടിയതിന് കാരണം അതാണ്; ഇപ്പോള്‍ സ്വസ്ഥം സുഖം, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

നാലാം ക്ലാസിലായിരുന്നപ്പോള്‍ അച്ഛന്‍റെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തി ഗ്ലാമി ഗംഗ

 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക