എന്‍റെ മദ്യാസക്തി കൂടിയതിന് കാരണം അതാണ്; ഇപ്പോള്‍ സ്വസ്ഥം സുഖം, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

Published : Dec 17, 2023, 08:18 AM IST
എന്‍റെ മദ്യാസക്തി കൂടിയതിന് കാരണം അതാണ്; ഇപ്പോള്‍ സ്വസ്ഥം സുഖം, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

Synopsis

വലിയൊരു ബ്രേക്ക് കരിയറില്‍ ഉണ്ടാക്കുമെന്ന് ശ്രുതി കരുതുന്ന സലാറിന്‍റെ സമയത്ത് തന്നെയാണ് തന്‍റെ ചില ജീവിത അവസ്ഥകള്‍ ശ്രുതി ഒരു അഭിമുഖത്തില്‍ വിവരിച്ചത്. 

ചെന്നൈ: ഉലഗനായകന്‍ കമല്‍ഹാസന്‍റെ മകളായ ശ്രുതി ഹാസന്‍ തെന്നിന്ത്യയില്‍ മാത്രം അല്ല ഹോളിവുഡിലും പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ്. മ്യൂസിക് കംപോസര്‍ ഗായിക എന്നി നിലകളിലും ശ്രുതി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡിസംബര്‍ 22ന് റിലീസാകുന്ന സലാര്‍ ആണ് ശ്രുതി പ്രതീക്ഷ വയ്ക്കുന്ന വലിയൊരു ചിത്രം. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പമാണ് ശ്രുതി എത്തുന്നത്.

വലിയൊരു ബ്രേക്ക് കരിയറില്‍ ഉണ്ടാക്കുമെന്ന് ശ്രുതി കരുതുന്ന സലാറിന്‍റെ സമയത്ത് തന്നെയാണ് തന്‍റെ ചില ജീവിത അവസ്ഥകള്‍ ശ്രുതി ഒരു അഭിമുഖത്തില്‍ വിവരിച്ചത്. കുറേക്കാലം മദ്യത്തിന് താന്‍ അടിമയായിരുന്നുവെന്നും ഇപ്പോള്‍ മദ്യം പൂര്‍ണ്ണമായി വിട്ടുവെന്നുമാണ് ശ്രുതി ഹാസന്‍ പറയുന്നത്. അതിന്‍റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്. 

പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നയാളാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രുതി എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ലെന്ന് ശ്രുതി പറയുന്നു. അതേസമയം മദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ താന്‍ ജഡ്ജ് ചെയ്യില്ലെന്നും ശ്രുതി പറയുന്നു. 

മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആ​ഗ്രഹിച്ചു. താന്‍ സിഗിരറ്റ്  വലിക്കാറില്ല സി​ഗരറ്റ് വലി ഏറ്റവും മോശമാണെന്നും നടി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇതുവര ഉപയോഗിച്ചിട്ടില്ല ശ്രുതി പറയുന്നു. 

തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു. 

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ നോ പറയാന്‍ മടിക്കുന്ന കാര്യം; കോടികള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും നോ പറഞ്ഞ് അല്ലു

'ഒടുവില്‍ ഐശ്വര്യ റായിയുടെ പുത്രിയുടെ നെറ്റി കണ്ടു': ആരാധ്യ അഭിനയത്തിലും ഗംഭീരം -വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

100% ഇഷ്ടം, അന്ന് വേണ്ടെന്ന് വച്ചു, എന്തിന് ചീഞ്ഞ് അടിയാകണം: ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം പറഞ്ഞ് അമൃത സുരേഷ്
ഹോട്ടലുകളിൽ താമസിക്കുന്നതല്ല യാത്ര, അത് അനുഭവിക്കണം തൊട്ടറിയണം: വിമർശകർക്ക് അരുണിമയുടെ മറുപടി