വെള്ളത്തില്‍ മുങ്ങിപ്പോയ 'നരസിംഹം', 'ഒടി വെക്കുന്ന' പൊലീസുകാരന്‍; വീഡിയോ

Published : Oct 31, 2019, 02:06 PM ISTUpdated : Oct 31, 2019, 02:07 PM IST
വെള്ളത്തില്‍ മുങ്ങിപ്പോയ 'നരസിംഹം', 'ഒടി വെക്കുന്ന' പൊലീസുകാരന്‍; വീഡിയോ

Synopsis

ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വട്ടമേശ സമ്മേളനം'. എന്നാല്‍ വിപിന്‍ ആറ്റ്‌ലി മാത്രമല്ല സംവിധായകന്‍. അഞ്ച് സംവിധായകരുടെ അഞ്ച് ചെറു ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് സിനിമ.  

വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ തീയേറ്ററുകളിലെത്തിയ 'വട്ടമേശ സമ്മേളന'ത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോകള്‍ പുറത്തെത്തി. ചില പ്രധാന സിനിമകളെയും സിനിമാ സംഘടനകളെയുമൊക്കെ സ്പൂഫ് സ്വഭാവത്തോടെ സമീപിക്കുന്നവയാണ് പുറത്തെത്തിയിരിക്കുന്ന രംഗങ്ങള്‍. 

ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വട്ടമേശ സമ്മേളനം'. എന്നാല്‍ വിപിന്‍ ആറ്റ്‌ലി മാത്രമല്ല സംവിധായകന്‍. അഞ്ച് സംവിധായകരുടെ അഞ്ച് ചെറു ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് സിനിമ. വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത പ്ര്‍ര്‍, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിജീഷ് എസിയുടെ സൂപ്പര്‍ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗര്‍ അയ്യപ്പന്റെ ദൈവം നമ്മോടുകൂടെ എന്നിവയാണ് ലഘു സിനിമകള്‍. 

ശശി കലിംഗ, സാജു നവോദയ, മേജര്‍ രവി, അഞ്ജലി നായര്‍, കെടിഎസ് പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, ഡൊമിനിക്ക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും