കാറ് മാറി കയറാനൊരുങ്ങി താരം; 'ആ കാറല്ല', ഈ കാറാണെന്ന് കാണിച്ചുകൊടുത്ത് പാപ്പരാസികൾ

Published : Dec 18, 2019, 07:28 PM ISTUpdated : Dec 18, 2019, 07:30 PM IST
കാറ് മാറി കയറാനൊരുങ്ങി താരം; 'ആ കാറല്ല', ഈ കാറാണെന്ന് കാണിച്ചുകൊടുത്ത് പാപ്പരാസികൾ

Synopsis

വിരുന്നിനെത്തിയവരോട് യാത്ര പറഞ്ഞിറങ്ങുന്നതിനിടെയായിരുന്നു താരം തന്റെ മുന്നിൽ കണ്ട കാറിൽ കയറാനൊരുങ്ങിയത്. 

മുംബൈ: കാറ് മാറി കയറാനൊരുങ്ങിയ ബോളിവുഡ് നടി കാജോളിന് തന്റെ സ്വന്തം കാർ കാണിച്ച് കൊടുത്ത് പാപ്പരാസികൾ. മുംബൈയിലെ ജുഹുവിലുള്ള റസ്റ്റോറന്റിൽ വിരുന്നിനെത്തിയതായിരുന്നു താരം. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയായിരുന്നു താരത്തിന് അമളി പറ്റിയത്.

വിരുന്നിനെത്തിയവരോട് യാത്ര പറഞ്ഞിറങ്ങുന്നതിനിടെയായിരുന്നു താരം തന്റെ മുന്നിൽ കണ്ട കാറിൽ കയറാനൊരുങ്ങിയത്. ഇതിനിടെ കാറ് മാറിപ്പോയെന്നും മുന്നിലുള്ളതാണ് കാറെന്നും ഫോട്ടോഗ്രാഫര്‍മാർ കാജോളിന് കാണിച്ച് കൊടുക്കുകയായിരുന്നു. കാജോൾ കാറ് മാറി കയറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തനിക്ക് പറ്റിയ അമളി ഓർത്ത് ചിരിക്കുന്ന കാജോൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. കാറിൽ കയറുന്നതിനിടെ ചുറ്റുംകൂടി നിന്നവരോട് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്. 

PREV
click me!

Recommended Stories

'ചേച്ചി.. ഇതിലൊന്നും ഇല്ലല്ലോ? ഇതിലും നല്ലത് നീലക്കുയിൽ', എന്ന് പറഞ്ഞവരുണ്ട്; സബ്സ്ക്രിപ്ഷനെ കുറിച്ച് അന്ന രാജൻ
'ഭക്തിസാന്ദ്രം ഈ നിമിഷം'; സ്ക്രീനിലെ കൃഷ്ണൻ തനിക്ക് മുന്നിൽ, അടിമുടി വിറച്ച് കുമ്പിട്ട് യുവതി- വൈറൽ