കിടക്കുമ്പോഴും അരപ്പട്ടയും ആഭരണങ്ങളും അണിയാറുണ്ടോ?; ചോദ്യങ്ങള്‍ക്ക് ദേവീ ചന്ദന മറുപടി പറയുന്നു

Published : Jan 24, 2020, 11:12 PM IST
കിടക്കുമ്പോഴും അരപ്പട്ടയും ആഭരണങ്ങളും അണിയാറുണ്ടോ?; ചോദ്യങ്ങള്‍ക്ക്  ദേവീ ചന്ദന മറുപടി പറയുന്നു

Synopsis

പൗര്‍ണമിത്തിങ്കളിലെ വസന്തമല്ലികയെ പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ടതില്ല. പരമ്പരയിലെ ഓള്‍ ഇന്‍ ഓളാണ് വസന്തമല്ലിക. സദാസമയവും പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് നടക്കുന്ന കഥാപാത്രമാണ് വസന്തമല്ലിക. 

പൗര്‍ണമിത്തിങ്കളിലെ വസന്തമല്ലികയെ പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ടതില്ല. പരമ്പരയിലെ ഓള്‍ ഇന്‍ ഓളാണ് വസന്തമല്ലിക. സദാസമയവും പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് നടക്കുന്ന കഥാപാത്രമാണ് വസന്തമല്ലിക. വസന്തമല്ലികയെ പരമ്പരയില്‍ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം ദേവീ ചന്ദനയാണ്. മിനി സ്‌ക്രീനുകളിലൂടെയും, ബിഗ് സ്‌ക്രീനുകളിലൂടെയും മലയാളികളുടെ സ്വീകരണമുറികളില്‍ എന്നും ദേവി ചന്ദന നിറഞ്ഞുനില്‍ക്കുന്നുണ്ട്. നര്‍ത്തകി കൂടിയായ ദേവി ചന്ദന, തടി കുറച്ചതും മറ്റും സോഷ്യല്‍മീഡിയായില്‍ വന്‍ ചര്‍ച്ചയായിരുന്നു.

ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയില്‍, വസന്തമല്ലികയുടെ മേക്കപ്പിനേയും, വസ്ത്രധാരണത്തേയും സംബന്ധിച്ച കാര്യങ്ങള്‍ ദേവി ചന്ദന പങ്കുവയ്ക്കുന്നു. ഇങ്ങനൊക്കെ ഒരുങ്ങിനടന്നാലല്ലേ പരമ്പരയെ ആള്‍ക്കാര്‍ ശ്രദ്ധിക്ക,. റേറ്റിംഗ് കിട്ടണ്ടെ, ആള്‍ക്കാര് കാണണ്ടേ എന്നിങ്ങനെ പോകുന്നു ദേവി ചന്ദനയുടെ വിവരണങ്ങള്‍.

'' പൗര്‍ണമിതിങ്കള്‍ കാണുന്ന എല്ലാവരും ചോദിക്കാറുണ്ട്, അയ്യോ നിങ്ങളെന്തിനാ ഇത്രയധികം മേക്കപ്പ് ചെയ്യുന്നത്. നിങ്ങള്‍ ഉറങ്ങുമ്പോഴും അരപ്പട്ട കെട്ടിയാണോ ഉറങ്ങാറ് എന്നൊക്കെ. ഞങ്ങള്‍ എപ്പോഴും പറയുന്ന കാര്യമുണ്ട്, 'ഇങ്ങനൊക്കെ റെഡിയായില്ലെങ്കില്‍ ഇതൊക്കെ ആരെങ്കിലും കാണ്വോ ?. ഞങ്ങളുടെ റേറ്റിംഗ് കൂടുമോ ?.  അതിനാണിതൊക്കെ'. ഇനി കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നല്ല അഭിനയസാധ്യതയുള്ള കഥാപാത്രമാണ് വസന്തമല്ലിക. തമാശയുള്ള, വെപ്രാളമുള്ള, സംസാരപ്രിയയായ കഥാപാത്രമാണ് വസന്തമല്ലിക''. ദേവി ചന്ദന പറയുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക