ഭാര്യയെ അണിയിച്ചൊരുക്കി റിതേഷ്; വൈറലായി വീഡിയോ

Web Desk   | Asianet News
Published : Dec 30, 2019, 11:37 AM IST
ഭാര്യയെ അണിയിച്ചൊരുക്കി റിതേഷ്; വൈറലായി വീഡിയോ

Synopsis

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ക്യൂട്ട് വിഡിയോയിലൂടെ ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് ഈ താരദമ്പതികൾ. 

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ റിതേഷ് ദേശ്മുഖും ഭാര്യയും നടിയുമായ ജെനീലിയ ഡിസൂസയും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ക്യൂട്ട് വിഡിയോയിലൂടെ ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് ഈ താരദമ്പതികൾ. ഭാര്യ ജെനീലിയയുടെ ടൈ കെട്ടിക്കൊടുക്കുന്ന റിതേഷിനെയും കണ്ണാടിക്കു മുന്നിൽ നിന്ന് കുസൃതി കാട്ടുന്ന ജെനീലിയയെയും വിഡിയോയിൽ കാണാം. 

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ജെനീലിയ. ഇൻസ്റ്റഗ്രാമിലൂടെ ജനീലിയ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേർ വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നു. പ്രണയ വിവാഹമായിരുന്നു ജെനീലിയ–റിതേഷ് ദമ്പതികളുടേത്. ഒന്നിലധികം ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2012ലാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്.
 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്