'തങ്കമേ, നിന്നെയോര്‍ത്ത് അഭിമാനം': ജവാന്‍ അപ്ഡേറ്റിന് പിന്നാലെ നയന്‍സിനെക്കുറിച്ച് വിഘ്നേശ്

Published : Jul 18, 2023, 08:25 AM IST
'തങ്കമേ, നിന്നെയോര്‍ത്ത് അഭിമാനം': ജവാന്‍ അപ്ഡേറ്റിന് പിന്നാലെ നയന്‍സിനെക്കുറിച്ച് വിഘ്നേശ്

Synopsis

നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. കയ്യിൽ തോക്കേന്തി, കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് മാസായി നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം.

ചെന്നൈ: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി അടുത്തിടെ വന്ന പ്രിവ്യു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഒരു തെന്നിന്ത്യൻ ടച്ചുള്ള ആക്ഷൻ പാക്ക്ഡ് ചിത്രം ആകും ജവാൻ എന്നാണ് ഇവയിൽ നിന്നും ലഭിച്ച സൂചനകൾ. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. കയ്യിൽ തോക്കേന്തി, കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് മാസായി നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം. 'കൊടുങ്കാറ്റിനു മുൻപേ വരുന്ന ഇടിമുഴക്കമാണ് അവൾ', എന്നാണ് പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 

ആദ്യം തന്നെ ആശംസയുമായി എത്തിയത് നയൻതാരയുടെ ഏറ്റവും വലിയ ചിയർ ലീഡറായി ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നയന്‍സിന്‍റെ ഭര്‍ത്താവുമായ വിഘ്‌നേശ് ശിവനാണ്. സോളോ പോസ്റ്റർ റിലീസ് ചെയ്തയുടന്‍, വിഘ്നേശ് തന്റെ ഭാര്യയ്ക്കായി ഒരു ആശംസ ട്വീറ്റ് ഇട്ടു. ഷാരൂഖ് ഖാന്‍റെ ആരാധികയില്‍ നിന്നും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പടത്തില്‍ അഭിനയിക്കാന്‍ കഴിയുക എന്നത് പ്രചോദനമുണ്ടാക്കുന്ന ഒരു യാത്രയാണ് അതില്‍ അഭിമാനമുണ്ടെന്നാണ് വിഘ്നേശിന്‍റെ ട്വീറ്റ്. 

സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും  ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. അന്വേഷണ ഉദ്യോ​ഗസ്ഥയായാണ് നയന്‍താര എത്തുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഭാര്യയെ സൂക്ഷിക്കണം; ഷാരൂഖിന്‍റെ ഉപദേശം, വിഘ്നേശിന്‍റെ മറുപടി ഇങ്ങനെ.!

കരിയറില്‍ ആദ്യമായി 'മൊട്ടലുക്കില്‍' ഷാരൂഖ്; ട്രോളുകള്‍ ഒഴുകുന്നു.!

WATCH Asianet News Live

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത