വിജയ് ബാബുവിന് യാത്രയൊരുക്കാൻ 'ഥാര്‍'; പുതിയ അതിഥിയെ പരിചയപ്പെടുത്തി താരം

Web Desk   | Asianet News
Published : Jan 10, 2021, 09:44 PM ISTUpdated : Jan 10, 2021, 09:47 PM IST
വിജയ് ബാബുവിന് യാത്രയൊരുക്കാൻ 'ഥാര്‍'; പുതിയ അതിഥിയെ പരിചയപ്പെടുത്തി താരം

Synopsis

നേരത്തെ സംവിധായകന്‍ ഒമര്‍ലുലു, ഗായിക സയനോര, നടന്‍ ഗോകുല്‍ സുരേഷ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും ഥാര്‍ സ്വന്തമാക്കിയിരുന്നു.

കുടുംബത്തിൽ പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിന്റെ പുതുതലമുറ മോഡലാണ് വിജയ് ബാബുവിന്റെ കുടുംബത്തിലെ പുതിയ അം​ഗം.

'കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാർ' എന്ന് കുറിച്ചുകൊണ്ടാണ് വിജയ് ബാബു ഥാർ പരിചയപ്പെടുത്തിയത്. മഹീന്ദ്ര ഥാറിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണിത്. നേരത്തെ സംവിധായകന്‍ ഒമര്‍ലുലു, ഗായിക സയനോര, നടന്‍ ഗോകുല്‍ സുരേഷ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും ഥാര്‍ സ്വന്തമാക്കിയിരുന്നു.

Welcoming the new member to our family The one and only THAR

Posted by Vijay Babu on Saturday, 9 January 2021

കഴിഞ്ഞ വർഷം ഒക്ടോബറിലാണു പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്. അവതരണത്തിനു മുമ്പു ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു രണ്ട് എൻജിന്‍ മോഡലുകളുണ്ട്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപനയ്ക്കുള്ളത്; 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണു ഥാറിന്റെ ഷോറൂം വില. പുതുവർഷത്തിൽ ഥാർ അടക്കമുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുമുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക