വിജയ് ദേവരകൊണ്ടയുടെ പരാതി: യൂട്യൂബര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍

Published : Dec 14, 2023, 03:47 PM ISTUpdated : Dec 14, 2023, 03:51 PM IST
വിജയ് ദേവരകൊണ്ടയുടെ പരാതി: യൂട്യൂബര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍

Synopsis

വിജയ് ദേവരകൊണ്ടയ്ക്കെതിരെ കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ അദ്ദേഹത്തിന്റെ ടീം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയെ ഒരു നടിയുമായി ചേര്‍ത്ത് കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റില്‍. അനന്തപുര്‍‌ സ്വദേശിയായ വെങ്കട കിരൺ എന്നയാളെയാണ് വിജയ് ദേവരകൊണ്ടയെ അവഹേളിച്ച് സിനിമയുമായി ബന്ധപ്പെട്ട അശ്ലീല വാർത്തകൾ  സിനി പോളീസ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്.

വിജയ് ദേവരകൊണ്ടയ്ക്കെതിരെ കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ അദ്ദേഹത്തിന്റെ ടീം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്തി ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് യൂട്യൂബർ വിജയ് ദേവരകൊണ്ടയെയും ഒരു നടിയെയും ചേര്‍ത്ത്  അടിസ്ഥാനരഹിതമായ കിംവദന്തികൾ സിനിപോളിസ് ചാനലിൽ പങ്കുവെച്ചു എന്നാണ് പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ പറയുന്നത്.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ വ്യക്തി വിജയുമായും മറ്റൊരു നടിയുമായും ബന്ധപ്പെട്ട് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. അപകീർത്തികരമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വ്യക്തിയെ വ്യക്തിയെ കണ്ടെത്തി" - കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയുടെ ടീം ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. 

ഇത്തരം സംഭവങ്ങൾ തടയാൻ കർശന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഘം കൂട്ടിച്ചേർത്തു. "ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട് ഇത്തരം ഗോസിപ്പുകള്‍  പ്രചരിപ്പിക്കുന്നത് പതിവാണ്, പക്ഷേ ചിലപ്പോൾ ആളുകൾ ഒരു പരിധി കടക്കുന്നു. അതിനാല്‍ തന്നെ വിജയ് ഈ വിഷയത്തില്‍ ഒരു മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നു" -വിജയിയുടെ ടീമിന്‍റെ പത്ര കുറിപ്പ് പറയുന്നു. 

സാമന്ത നായികയായി എത്തിയ ഖുഷിയാണ് അവസാനമായി  വിജയ് ദേവരകൊണ്ടയുടെ  തീയറ്ററില്‍ എത്തിയ ചിത്രം. ഇത് വലിയ വിജയമായിരുന്നു. അടുത്തതായി ഫാമിലി സ്റ്റാര്‍ എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെതായി വരാനുള്ളത്. 

'ബിസിനസിലെ ഏറ്റവും ശക്തയായ വനിത'; നേട്ടത്തിന് ഒറ്റയാള്‍ക്ക് മാത്രം നന്ദി പറഞ്ഞ് നയന്‍താര.!

വിനായകനെ അവാർഡ് വേദിയിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല; പക്ഷെ വിനായകന്‍ ചെയ്തത്.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത