'എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു..'; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ

Published : Apr 21, 2025, 10:45 AM ISTUpdated : Apr 21, 2025, 10:53 AM IST
'എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു..'; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ

Synopsis

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇതിൽ ഉണ്ണിക്കണ്ണനെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും ഉണ്ട്. 

ടൻ വിജയിയോടുള്ള ആരാധനയിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ ആളാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവിൽ ഉണ്ണിക്കണ്ണൻ വിജയിയെ കാണുകയും ചെയ്തിരുന്നു. ഈ സന്തോഷം അയാൾ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണിക്കുട്ടൻ പറഞ്ഞത് വെറുതെയാണെന്നും വിജയിയെ കണ്ടിട്ടില്ലെന്നും പറഞ്ഞ് പരിഹാ​സങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇയാൾ. 

വിജയിയെ താൻ കണ്ടത് സത്യമാണെന്നും അവിടെ വച്ച് മമിത ബൈജു അടക്കമുള്ള മലയാളികൾ തന്നെ കണ്ടതാണെന്നും ഉണ്ണിക്കണ്ണൻ പറയുന്നു. തന്റെ മകൻ പോയ കാര്യം നിറവേറ്റിയെന്നാണ് ഉണ്ണിക്കണ്ണന്റെ അമ്മ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ആയിരുന്നു ഇരുവരുടെയും പ്രതികരണം.  

"വിജയിയെ കണ്ടെന്ന് പറഞ്ഞത് നുണയാല്ലേന്ന് ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. ഞാൻ കള്ളം പറയില്ല. ഞാൻ ഈ എനർജിയിൽ ഇപ്പോൾ സംസാരിക്കുന്നുണ്ടെങ്കിൽ കേരളത്തിലേയും തമിഴ്നാടിലേയും ആളുകൾ എനിക്ക് തന്ന പിന്തുണയാണ്. ഉണ്ണിക്കണ്ണൻ വിജയ് അണ്ണനെ കണ്ടു. അത് സത്യമായ കാര്യമാണ്. അന്ന് മമിത ബൈജു ഉൾപ്പടെയുള്ള മലയാളികൾ ഉണ്ടായിരുന്നു. ഞാൻ നുണ പറയില്ല. എന്റെ അമ്മയാണേ സത്യം. ഞാൻ വിജയ് അണ്ണനെ കണ്ടു. ഞാൻ വിജയ് സാറിനെ കണ്ടു. മമിത എന്നെ നോക്കി ചിരിച്ചു. നിങ്ങളൊന്ന് അവരെ വിളിച്ച് ചോദിച്ച് നോക്കൂ. എന്നെ ഇങ്ങനെ സങ്കടപ്പെടുത്തരുത്", എന്നാണ് ഉണ്ണിക്കണ്ണൻ പറഞ്ഞു. 

അമ്പോ..ഒരു രക്ഷയും ഇല്ല, ഇതാണ് മോളിവുഡ്; 'എആർഎം' വിഫ്എക്സ് കണ്ടമ്പരന്ന് മലയാളികൾ

"എന്റെ മകൻ പോയ കാര്യം നിറവേറ്റി. ആ ഫോട്ടോ പുറത്തുവരും. അവൻ ഒരിക്കലും ആരോടും നുണ പറയാറില്ല. ആരും അവനെ കുറ്റപ്പെടുത്തേണ്ട", എന്നാണ് ഉണ്ണിക്കണ്ണന്റെ അമ്മ പറഞ്ഞത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇതിൽ ഉണ്ണിക്കണ്ണനെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത