'വികൃതി' കണ്ടിറങ്ങിയവര്‍ക്ക് മുന്നില്‍ 'കഥാപാത്രങ്ങള്‍'; പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി സുരഭിയും വിന്‍സിയും

Published : Oct 06, 2019, 06:26 PM IST
'വികൃതി' കണ്ടിറങ്ങിയവര്‍ക്ക് മുന്നില്‍ 'കഥാപാത്രങ്ങള്‍'; പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി സുരഭിയും വിന്‍സിയും

Synopsis

പ്രേക്ഷകരോട് നേരിട്ട് അഭിപ്രായം ചോദിക്കാന്‍ താരങ്ങള്‍  

ഈ വാരം തീയേറ്ററുകളിലെത്തിയ സിനിമകളില്‍ പ്രമേയംകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രമാണ് 'വികൃതി'. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരന്‍ എല്‍ദോയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. സുരാജ് വെഞ്ഞാറമ്മൂടാണ് എല്‍ദോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരെ കാണാന്‍ ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ നേരിട്ടെത്തി. എല്‍ദോയുടെ ഭാര്യയുടെ വേഷത്തിലെത്തിയ സുരഭി ലക്ഷ്മിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിന്‍സിയുമാണ് പ്രേക്ഷകരോട് സിനിമയെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കാന്‍ നേരിട്ടെത്തിയത്. അണിയറക്കാര്‍ ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും അജീഷ് പി തോമസിന്റേതാണ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. സൗബിന്‍ ഷാഹിര്‍, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്. 

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി