'ചെറു പുഞ്ചിരി നൽകാൻ മറക്കരുത്'; ആകാശനീലിമയില്‍ മനോഹരിയായി വിമല രാമന്‍

Web Desk   | Asianet News
Published : Jan 13, 2021, 08:46 PM ISTUpdated : Jan 13, 2021, 10:22 PM IST
'ചെറു പുഞ്ചിരി നൽകാൻ മറക്കരുത്'; ആകാശനീലിമയില്‍ മനോഹരിയായി വിമല രാമന്‍

Synopsis

ടെെം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍. രണ്ടാമത്തെ ചിത്രമായിരുന്നു പ്രണയകാലം.

ചുരുക്കം ചില സിനിമകൾ മാത്രമേ ചെയ്തുള്ളു എങ്കിലും മലയാളികളുടെ പ്രിയ നായികയാണ് വിമല രാമൻ. 'പ്രണയകാലം' എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുകയാണ് വിമല. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

നീലയും വെള്ളയും നിറമുള്ള മനോഹരമായ സാരിയുടുത്താണ് വിമല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെന്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. 'തിരിഞ്ഞൊരു ചെറു പുഞ്ചിരി നൽകാൻ മറക്കരുത്' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ടെെം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍. രണ്ടാമത്തെ ചിത്രമായിരുന്നു പ്രണയകാലം. ഇതിലൂടെ യുവാക്കള്‍ക്കിടയില്‍ വിമല താരമായി മാറി. സൂര്യന്‍, നസ്രാണി, റോമിയോ, തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍. അവസാനമായി അഭിനയിച്ച മലയാളം സിനിമ ഒപ്പമാണ്. മോഹന്‍ലാലായിരുന്നു നായകന്‍. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക