നൻപന് ഐക്യദാർഢ്യം; വിനയ് ഫോര്‍ട്ടിന്‍റെ 'ട്രോള്‍'ലുക്കിന് പിന്തുണയുമായി സഞ്ജു ശിവറാം

Published : Aug 23, 2023, 10:34 AM ISTUpdated : Aug 23, 2023, 10:42 AM IST
നൻപന് ഐക്യദാർഢ്യം; വിനയ് ഫോര്‍ട്ടിന്‍റെ 'ട്രോള്‍'ലുക്കിന് പിന്തുണയുമായി സഞ്ജു ശിവറാം

Synopsis

നൻപന് ഐക്യദാർഢ്യം എന്ന് പറഞ്ഞാണ് വിനയ് വന്ന അതേ ലുക്കിലുള്ള ഫോട്ടോകള്‍  സഞ്ജു പങ്കുവച്ചത്. ജസ്റ്റിസ് എന്ന ഹാഷ്ടാഗും സഞ്ജു നല്‍കിയിട്ടുണ്ട്. 

കൊച്ചി: വിനയ് ഫോർട്ട് എന്ന നടന്‍ മലയാളിക്ക് സുപരിചിതനാണ്.നിവിൻ പോളി നായകനാകുന്ന  'രാമചന്ദ്ര ബോസ് & കോ' എന്ന ചിത്രമാണ് വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തി ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. ഓണത്തിന് റിലീസാകുന്ന ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി വിനയ് ഫോർട്ട് എത്തിയ  ലുക്കാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. 

ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിം​ഗ് ​ഗ്ലാസും വച്ച് സ്റ്റൈലൻ ലുക്കിലാണ് വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. 'രാമചന്ദ്ര ബോസ് & കോ'യുടെ പ്രസ് മീറ്റിൽ എത്തിയതായിരുന്നു വിനയ്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ നിരന്നു. ഇതിന് പിന്നാലെയാണ് വിനയ് ഫോര്‍ട്ടിനെ അനുകരിച്ച് നടനും സുഹൃത്തുമായ സഞ്ജു ശിവറാം രംഗത്ത് എത്തിയത്. 

നൻപന് ഐക്യദാർഢ്യം എന്ന് പറഞ്ഞാണ് വിനയ് വന്ന അതേ ലുക്കിലുള്ള ഫോട്ടോകള്‍  സഞ്ജു പങ്കുവച്ചത്. ജസ്റ്റിസ് എന്ന ഹാഷ്ടാഗും സഞ്ജു നല്‍കിയിട്ടുണ്ട്. എന്തായാലും സഞ്ജുവിന്‍റെ പോസ്റ്റിന് അടിയിലും രസകരമായ കമന്‍റുകളാണ് വരുന്നത്. 

അതേ സമയം കഴിഞ്ഞ ദിവസം വിനയ് ഫോര്‍ട്ടിന്‍റെ ചിത്രം വൈറലായതിന് പിന്നാലെ ജ​ഗതിയുടെ 'ഉമ്മൻ കോശി' എന്ന കഥാപാത്രവുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ 'സിഐഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്' എന്ന ചിത്രത്തിലെ കഥാപാത്രം ആണ് ഉമ്മൻ കോശി. 'അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി', എന്നാണ് അജു വർ​ഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

'ഇപ്പോഴത്തെ പുള്ളാരുടെ ഓരോരോ പാഷനെ, Boss and co സിനിമക്ക് ഇതിലും വലിയ പ്രൊമോഷൻ കിട്ടാൻ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷൻ സ്വപ്‌നങ്ങളിൽ മാത്രം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അടുത്ത ട്രോളിനുള്ള വകയായി, മീം ചെയ്യാനുള്ളതായി തുടങ്ങിയ കമന്റുകളും വരുന്നുണ്ട്. ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രം​ഗവുമായും വിനയ് ഫോർട്ടിന്റെ ലുക്കിനെ തരതമ്യം ചെയ്യുന്നവരുണ്ട്. മിന്നാരത്തിലെ കുതിരവട്ടം പപ്പുവിന്റെ ലുക്കും ഇക്കൂട്ടത്തിൽ ഉണ്ട്. 

അതേസമയം, തന്റെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനയ് ഫോർട്ട് തന്നെ രം​ഗത്തെത്തി. 'ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. അപ്പൻ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

അതേ സമയം നിവിൻ പോളി നായകനായി എത്തുന്ന  പുതിയ ചിത്രം  'രാമചന്ദ്ര ബോസ് & കോ' ഈ വെള്ളിയാഴ്ചയാണ് റിലീസാകുന്നത്. ഒരു കെട്ടിടം കൊള്ളയടിക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരി ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. 

മലയാള സിനിമയില്‍ നിന്നും മനപൂര്‍വ്വം ഇടവേളയെടുത്തതാണ്; കാരണം പറഞ്ഞ് സനുഷ

ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കുമോ അനുശ്രീ

Asianet News Live

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു