'പ്രണയിക്കാൻ തുടങ്ങിയിട്ട് 19 വർഷം, കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ എന്നും ഒന്നിച്ച്'; വിനീത് ശ്രീനിവാസൻ

Published : Apr 01, 2023, 08:05 AM ISTUpdated : Apr 01, 2023, 08:09 AM IST
'പ്രണയിക്കാൻ തുടങ്ങിയിട്ട് 19 വർഷം, കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ എന്നും ഒന്നിച്ച്'; വിനീത് ശ്രീനിവാസൻ

Synopsis

2012 ഒക്ടോബര്‍ 18നാണ് ദിവ്യയും വിനീതും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഗായകനായി എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് വിനീത് ശ്രീനിവാസൻ. ​ഗായകൻ മാത്രമല്ല അഭിനേതാവും സംവിധായകനും ഒക്കെയാണെന്ന് വിനീത് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. തന്റെ സിനിമാ തിരക്കുകൾക്ക് ഇടയിലും കുടുംബത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന വിനീത് പങ്കുവച്ചൊരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷം തികഞ്ഞ സന്തോഷം ആണ് വിനീത് പങ്കുവച്ചിരിക്കുന്നത്. 

വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ

ഞാനും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷം തികയുകയാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നുമുതൽ ഒരുമിച്ചുനിൽക്കുകയും ചെയ്യുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുക എന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ ഇവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയൻ ആണ്. എനിക്കാണെങ്കിൽ നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്ടപ്പെടുമ്പോൾ എന്റെ പ്ലേലിസ്റ്റിലുള്ളത് ഫിൽ ഗുഡ് സിനിമകളാണ്. ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങാൻ കിടക്കുമ്പോൾ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങിക്കോളൂയെന്ന് ദിവ്യ പറയും. നിനക്കെങ്ങനെ മനസ്സിലായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന ചോദ്യത്തിന് എന്റെ ശ്വാസമെടുക്കുന്നതിൽ നിന്ന് അത് മനസ്സിലാകും എന്നാണ് അവൾ മറുപടി നൽകുക. എന്റെ ചെറിയ കാര്യങ്ങൾ പോലും അവൾ  മനസ്സിലാക്കിയിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി ദിവ്യ.

2012 ഒക്ടോബര്‍ 18നാണ് ദിവ്യയും വിനീതും തമ്മിലുള്ള വിവാഹം നടക്കുന്നത്. എഞ്ചിനീയറിങ്ങ് പഠിക്കുന്ന സമയത്ത് കോളേജിൽ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. ഇവിടെ വച്ച് കണ്ട് പരിചയപ്പെട്ട് പ്രണയത്തിലാകുകയും അതു പിന്നെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്. 

ലോൺ നൽകുന്നില്ല; റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശമില്ലെന്ന് അൽഫോൻസ് പുത്രൻ

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക