ആരാധകന്‍റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞ് രൺബീർ; സംഭവം 'പറ്റിപ്പ്' ആണെന്ന് പറഞ്ഞത് ശരിയായി.!

Published : Jan 30, 2023, 07:28 PM IST
ആരാധകന്‍റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞ് രൺബീർ; സംഭവം 'പറ്റിപ്പ്' ആണെന്ന് പറഞ്ഞത് ശരിയായി.!

Synopsis

പക്ഷേ സെല്‍ഫി എടുക്കാന്‍ അയാള്‍ക്ക് അതിന് സാധിക്കുന്നില്ല. ഇതോടെ  രോഷാകുലനായ രൺബീർ കപൂര്‍ യുവ ആരാധകന്‍റെ കൈയ്യിലെ  ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നത് കാണാം. 

ദില്ലി: തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന നടന്‍ രൺബീർ കപൂറിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.  ആരാധകന് വേണ്ടി സെല്‍ഫിക്കായി രണ്‍ബീര്‍ പോസ് ചെയ്യുന്നു. എന്നാല്‍ സെൽഫി ക്ലിക്കുചെയ്യാൻ ആരാധകന്‍  പലതവണ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. 

പക്ഷേ സെല്‍ഫി എടുക്കാന്‍ അയാള്‍ക്ക് അതിന് സാധിക്കുന്നില്ല. ഇതോടെ  രോഷാകുലനായ രൺബീർ കപൂര്‍ യുവ ആരാധകന്‍റെ കൈയ്യിലെ  ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നത് കാണാം. വീഡിയോയുടെ പാശ്ചാത്തലത്തില്‍  ആരാധകൻ നടനോട് സെല്‍ഫിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നത് കേൾക്കാം.

16 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ. '#AngryRanbirKapoor' എന്ന ഹാഷ്‌ടാഗും  ട്വിറ്ററിൽ ട്രെന്‍റിംഗ് ആയിരുന്നു. എന്നാല്‍ അന്ന് തന്നെ പലരും പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. 

 ഈ വീഡിയോ വെറും അഭിനയമാണെന്നും ഇത് ഒരു ഒരു ഫോൺ ബ്രാൻഡിന്‍റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമാണ് എന്നുമാണ് അന്ന് ഉയര്‍ന്ന് ആരോപണം. അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

ഇത് വരാനിരിക്കുന്ന ഓപ്പോ റെനോ 8ടി  സ്മാർട്ട്‌ഫോണിനായുള്ള ഒരു പ്രൊമോഷണൽ സ്റ്റണ്ട് മാത്രമായിരുന്നു എന്നതാണ് പുതിയ വാര്‍ത്ത.  ഇതിന്‍റെ പ്രമോ വീഡിയോ ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പുറത്തിറങ്ങും. കുറച്ചുകാലമായി രണ്‍ബീര്‍  ഓപ്പോയുടെ ബ്രാൻഡ് അംബാസഡറാണ്. ഓപ്പോ റെനോ 8ടി  ഉടന്‍ തന്നെ ഇന്ത്യയിലെത്തും എന്നാണ് വിവരം. 

എന്നാല്‍ ഇത്തരം പ്രമോഷന്‍ ബോളിവുഡില്‍ ആദ്യ സംഭവമല്ല. കഴിഞ്ഞ മാസം, നടി അനുഷ്‌ക ശർമ്മ തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോകൾ ഉപയോഗിച്ചതിന് പ്യൂമയ്ക്കെതിരെ ഒരു ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്യൂമയും അനുഷ്കയും തര്‍ക്കം എന്ന് വാര്‍ത്ത വന്നെങ്കിലും ഒടുക്കം അത്  അനുഷ്കയെ പ്യൂമ ബ്രാൻഡ് അംബാസഡറാക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമാണെന്ന വാര്‍ത്ത പുറത്തുവന്നു. 

'ഈ രാജ്യം ഇഷ്ടപ്പെടുന്നത് ഖാൻമാരെ': പഠാന്‍ വിജയത്തില്‍ കങ്കണ

മകളുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് അഭ്യർഥിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത