ചേട്ടന്റെ പുന്നാര അനുജത്തി, 'ബ്രോസ്കി'ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ മോഹൻലാൽ

Published : Jul 13, 2025, 09:00 PM ISTUpdated : Jul 13, 2025, 09:03 PM IST
vismaya mohanlal

Synopsis

അച്ഛനും ചേട്ടനും പിന്നാലെ വിസ്മയയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സിനിമകളേക്കാളേറെ യാത്രയെ പ്രണയിക്കുന്ന നടൻ മോഹൻലാലിന്റെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് പ്രണവിന് ഇതിനകം പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. ബാല താരമായി അഭിനയ രം​ഗത്തെത്തിയ പ്രണവ് വലുതായ ശേഷമാണ് ഏതാനും സിനിമകൾ ചെയ്തത്. അവ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഡീയസ് ഈറേ എന്ന ചിത്രമാണ് നിലവിൽ പ്രണവിന്റേതായി വരാനിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ അനുജത്തി വിസ്മയ മോഹൻലാല്‍ പ്രണവിന് ആശംസ അറിയച്ച് പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

'ഹാപ്പി ഹാപ്പി ബർത്ത് ഡേ ബ്രോസ്കി', എന്നാണ് വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം കുട്ടിക്കാലത്തും ഇപ്പോഴുമുള്ള ഇരുവരുടേയും ഫോട്ടോയും വിസ്മയ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായി രം​ഗത്തെത്തിയത്.

അതേസമയം, അച്ഛനും ചേട്ടനും പിന്നാലെ വിസ്മയയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. തുടക്കം എന്നാണ് സിനിമയുടെ പേര്. എഴുത്തിലും ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ.

രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്‍യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ഹൊറർ ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് ചിത്രം. 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രോധത്തിന്റെ ദിനം എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. 2025 ഏപ്രിൽ 29ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് പ്രണവ് ഇത്തവണ എത്തുന്നതെന്നത് വ്യക്തമാണ്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത