ഹൃത്വിക് റോഷന്‍റെ കബീർ 'ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു' എൻടിആറിന്‍റെ വിക്രം 'നിഷ്ഠൂരനായ' ഏജന്‍റ്: വാര്‍ 2 കഥാചുരുക്കം പുറത്ത്

Published : Jul 04, 2025, 10:54 AM IST
YRF war 2 promotion strategy

Synopsis

യഷ് രാജ് ഫിലിംസിന്റെ 'വാർ 2' എന്ന ചിത്രത്തിന്റെ സിനോപ്സിസ് പുറത്തുവന്നു. ആദ്യഭാഗത്തിലെ നായകനായ കബീർ രണ്ടാം ഭാഗത്തിൽ വില്ലനാകുന്നു. 

മുംബൈ: യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമായ 'വാർ 2' ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സിനോപ്സ് ഇപ്പോള്‍ യുഎസിലെ ടിക്കറ്റിംഗ് സൈറ്റായ ഫാൻഡാംഗോയിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഇത് ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരിക്കുന്നു.

2019-ൽ പുറത്തിറങ്ങിയ 'വാർ' എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന്റെ തുടർഭാഗമാണ് 'വാർ 2'. ആദ്യ ഭാഗത്തിൽ ഹൃത്വിക് റോഷൻ അവതരിപ്പിച്ച മേജർ കബീർ എന്ന കഥാപാത്രം ഒരു നായകനായിരുന്നെങ്കിൽ, രണ്ടാം ഭാഗത്തിൽ കബീർ 'ഇന്ത്യയുടെ ഏറ്റവും വലിയ വില്ലനാ'യി മാറുന്നു എന്നതാണ് സിനോപ്സ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഹൃത്വിക്കിന്‍റെ കബീർ ഒരു റോഗ് ഏജന്റായി മാറി, ഇപ്പോൾ അവൻ "ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു" എന്ന നിലയിൽ കൂടുതല്‍ മോശമായ കാര്യങ്ങളിലേക്ക് എത്തുന്നു. കബീറിനെ നേരിടാൻ ഇന്ത്യ അയക്കുന്നത് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന സ്പെഷ്യൽ യൂണിറ്റ്സ് ഓഫീസർ വിക്രമിനെയാണ്.

ഫാൻഡാംഗോയിൽ വെളിപ്പെടുത്തിയ കഥാസാരം ഇങ്ങനെ വിവരിക്കുന്നു: "വർഷങ്ങൾക്ക് മുമ്പ്, ഏജന്റ് കബീർ ഒരു റോഗ് ഏജന്‍റായി മാറി. ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയായി മാറി. ഇപ്പോൾ, അവൻ ഇരുണ്ട ലോകത്തിന്‍റെ ആഴങ്ങളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നു, ഇന്ത്യ അവനെ നേരിടാൻ ഏറ്റവും അപകടകാരിയായ ഒരു ഏജന്റിനെ അയക്കുന്നു.

കബീറിന്റെ തുല്യനായ, 'ആബ്സലൂട്ട് ന്യൂക്ലിയർ' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്പെഷ്യൽ യൂണിറ്റ്സ് ഓഫീസർ—വിക്രം. സ്വന്തം ഉള്ളിലെ ഭൂതകാലത്താല്‍ നയിക്കപ്പെടുന്ന, കബീറിന്‍റെ തലയിൽ ഒരു വെടിയുണ്ട പായിക്കാന്‍ പ്രതിജ്ഞയെടുത്ത ഒരു 'ടെർമിനേറ്റർ'. ഇവർ തമ്മിലുള്ള പോരാട്ടം ലോകമെമ്പാടും ഒരു രക്തരൂഷിതമായ യുദ്ധഭൂമിയാക്കി മാറ്റുന്നു. അവർക്ക് മുന്നിലുള്ള ലക്ഷ്യങ്ങള്‍ അസാധ്യമാണ്, അവർ നൽകേണ്ട വില അന്തിമമാണ്."

ഈ കഥാസാരം ആരാധകർക്കിടയിൽ വൻ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. 'വാർ 2' ഒരു ആക്ഷൻ-പാക്ഡ് ത്രില്ലർ മാത്രമല്ല ഒരു ഇമോഷണല്‍ ത്രില്ലര്‍ കൂടിയായിരിക്കും എന്നാണ് ഈ കഥാചുരുക്കം നല്‍കുന്ന സൂചന. ഹൃത്വിക് റോഷന്റെ കബീറും ജൂനിയർ എൻടിആറിന്റെ വിക്രമും തമ്മിലുള്ള മുഖാമുഖ പോരാട്ടം, ആഗോളതലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം തീയറ്റര്‍ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

ഈ ചിത്രത്തിൽ കിയാര അദ്വാനി ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാൽ അവരുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'വാർ', 'പഠാൻ', 'ടൈഗർ 3' എന്നിവ ഉൾപ്പെടുന്നു സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

ചിത്രത്തിന്റെ പ്രൊമോഷൻ തന്ത്രവും ശ്രദ്ധേയമാണ്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒരുമിച്ച് പ്രൊമോഷനുകളിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യഷ് രാജ് ഫിലിംസിന്റെ ഈ തന്ത്രം, ഇരുവരും ഒന്നിച്ചുള്ള ആദ്യ ഫ്രെയിം തിയേറ്ററിൽ മാത്രം കാണാനുള്ള ആവേശം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്.

സ്പെയിൻ, ഇറ്റലി, അബുദാബി, ജപ്പാൻ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം, ഐമാക്സിലും റിലീസ് ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക