കല്യാണ വേഷത്തിൽ ആഭരണങ്ങൾ പരിചയപ്പെടുത്തി അമൃത; വിശേഷം എന്തെന്നറിയാൻ പ്രേക്ഷകർ

Published : Dec 16, 2022, 08:29 AM IST
കല്യാണ വേഷത്തിൽ ആഭരണങ്ങൾ പരിചയപ്പെടുത്തി അമൃത; വിശേഷം എന്തെന്നറിയാൻ പ്രേക്ഷകർ

Synopsis

യുട്യൂബ് ചാനലിലൂടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്

മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. ശീതൾ ആയി എത്തും മുൻപ് മറ്റു പരമ്പരകളിലും സ്റ്റാർമാജിക്ക് ഷോയിലും അമൃത എത്തിയിട്ടുണ്ട്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം ആണ് ശീതൾ എന്ന് അമൃത നായർ പറയാറുണ്ട്.

പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം യുട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത്. കല്യാണ ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വ്ലോഗ്. അമ്മയ്‌ക്കൊപ്പമാണ് യാത്ര. കല്യാണ വേഷത്തിൽ സാരിയുടുത്ത് നന്നായി ഒരുങ്ങി തന്നെയാണ് അമൃത വ്ലോഗിൽ പ്രത്യക്ഷപ്പെടുന്നത്.

ഇതിൽ ആരാ മണവാട്ടി എന്ന് സംശയം തോന്നും തരത്തിലാണ് അമൃതയെയും അമ്മയെയും പ്രേക്ഷകർ നോക്കിക്കാണുന്നത്. ആഭരണങ്ങൾ താരം അണിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാം. ഒരു വിശേഷം വരാനുണ്ട്. അത് വരുന്ന വ്ലോഗുകളിൽ അറിയിക്കുമെന്നും അമൃത പറയുന്നുണ്ട്.

ALSO READ : തിരുവനന്തപുരത്തെ ഐ മാക്സ് വൈകും; 'അവതാര്‍' അനുഭവത്തിന് ഇനിയും കാത്തിരിക്കണം

അമ്മു എന്നാണ് അമൃതയെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. ഭാവി കാര്യങ്ങളെ കുറിച്ച് നമ്മൾ ഒരുപാട് പ്ലാൻ ചെയ്‌താൽ ഒന്നും നടക്കില്ല. ഒഴുക്കിന് അനുസരിച്ചു പോവുകയാണ്. ഒരു മൂവി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതൊന്നും ആയില്ല എങ്കിൽ ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ സെറ്റിൽഡ് ആകണം എന്നുമുണ്ട്. ഉടനെ വിവാഹം ഉണ്ടാകില്ല. പക്ഷേ ഒരു വലിയ പ്ലാൻ എന്ന് പറയുന്നത് ഒരു വീട് വയ്ക്കണം എന്നതാണെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത