"ഒരു മിനി സൂപ്പർ മാർക്കറ്റ്" ; വാട്സ് ഇൻ മൈ ബാഗ് ചലഞ്ചുമായി അപ്സരയും ആൽബിയും

Published : Mar 05, 2023, 04:40 PM IST
"ഒരു മിനി സൂപ്പർ മാർക്കറ്റ്" ; വാട്സ് ഇൻ മൈ ബാഗ് ചലഞ്ചുമായി അപ്സരയും ആൽബിയും

Synopsis

അപ്സരയുടെ ആക്രികട എന്നാണ് ടൈറ്റിൽ തന്നെ നൽകിയിരിക്കുന്നത്. സർപ്രൈസ് എന്ന് പറഞ്ഞിട്ടാണ് ആൽബി ആരംഭിക്കുന്നത്. 

തിരുവനനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി അപ്‌സര രത്‌നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുകയാണ് അപ്‌സര ഇപ്പോൾ. അപ്‌സരയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണിത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ജയന്തിയിലൂടെ നിരവധി പേരുടെ ഇഷ്ടം സ്വന്തമാക്കാൻ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് ഇന്ന് സുപരിചിതനാണ്. അപ്‌സര മുൻപ് നായികയായിരുന്ന സീരിയലിന്റെ സംവിധായകൻ ആയിരുന്നു ആൽബി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ഇവർ എത്താറുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഒരിടയ്ക്ക് ട്രെൻഡിംഗ് ആയി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന വാട്സ് ഇൻ മൈ ബാഗ് ചലഞ്ചുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. അപ്സരയുടെ ബാഗുമായാണ് ആൽബി എത്തിയിരിക്കുന്നത്. അപ്സരയുടെ ആക്രികട എന്നാണ് ടൈറ്റിൽ തന്നെ നൽകിയിരിക്കുന്നത്. സർപ്രൈസ് എന്ന് പറഞ്ഞിട്ടാണ് ആൽബി ആരംഭിക്കുന്നത്. സാധാരണ എല്ലാവരും ലേഡീസിന്റെ ബാഗാണ് കാണിക്കാറ്, ഞങ്ങൾ വ്യത്യസ്തമായി ആൽബിയുടെ ബാഗ് കാണിക്കുന്നുവെന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്.

എന്നാൽ ആൽബി പോയി എടുക്കുന്നത് അപ്സര ഇപ്പോൾ ഉപയോഗിക്കുന്ന ആൽബിയുടെ പഴയ ബാഗ് ആണ്. തുടക്കത്തിൽ രണ്ടാളും ചെറുതായി തർക്കിച്ചു പിന്നീട് ബാഗ് തുറക്കുന്നു. ഇതാണ് നിനക്കുള്ള സർപ്രൈസ് എന്ന് പറഞ്ഞാണ് ആൽബി ബാഗ് തുറക്കാൻ തുടങ്ങുന്നത്. സ്പ്രേ, സേഫ്റ്റിപിൻ, പിമ്പിൾ റിമൂവർ, തുടങ്ങി നിരവധി സാധനങ്ങളാണ് ബാഗിൽ നിന്ന് ആൽബി കണ്ടെടുക്കുന്നത്. കൂടാതെ വ്യത്യസ്ത ഗുളികകളും ബാഗിലുണ്ട്. ഇതെല്ലാം കണ്ട് ഷൂട്ടിംനാണോ മെഡിക്കൽ റെപ് ആയാണോ അപ്സര പോകുന്നതെന്നാണ് ആൽബിയുടെ ചോദ്യം. ഇതിനിടയിൽ ആൽബിയുടെ കാണാതെ പോയ ഐഡന്റിറ്റി കാർഡും കിട്ടുന്നുണ്ട്. എല്ലാം എടുത്ത് പുറത്ത് വെച്ച ശേഷം ഒരു മിനി സൂപ്പർ മാർക്കറ്റ് ആണ് തന്റെ ബാഗ് എന്ന് പറഞ്ഞാണ് അപ്സര വീഡിയോ അവസാനിപ്പിക്കുന്നത്.

കടന്ന് പോയ അവസ്ഥയെ കുറിച്ച് മനസ് തുറന്ന് നടി അഞ്ജലി റാവു

'മാലിക്കിനെ കൊന്ന ഡോക്ടർ എന്നാണ് അറിയപ്പെട്ടത്'; ഭീഷണിവരെ വന്നുവെന്ന് പാർവതി കൃഷ്ണ
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത