'മാലിക്കിനെ കൊന്ന ഡോക്ടർ എന്നാണ് അറിയപ്പെട്ടത്'; ഭീഷണിവരെ വന്നുവെന്ന് പാർവതി കൃഷ്ണ

Published : Mar 05, 2023, 04:01 PM IST
'മാലിക്കിനെ കൊന്ന ഡോക്ടർ എന്നാണ് അറിയപ്പെട്ടത്'; ഭീഷണിവരെ വന്നുവെന്ന് പാർവതി കൃഷ്ണ

Synopsis

മാലിക്കില്‍ അഭിനയിച്ച ശേഷമുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പാര്‍വതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. 

കൊച്ചി; അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി, തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. 

മാലിക്കില്‍ അഭിനയിച്ച ശേഷമുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പാര്‍വതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ഞാനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ലെന്ന് പാര്‍വതി പറയുന്നു. മുസ്ലിം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്ളാക്കിട്ടുണ്ടായിരുന്നു.

അവിടെ നിന്നുള്ള കുറേ പേര് എന്നെ ഭീഷണിപ്പെടുത്തിയെന്നും താരം ഓര്‍ക്കുന്നു. ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചുവെന്നാണ് പാര്‍വതി വെളിപ്പെടുത്തുന്നത്. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ ഞാന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടതെന്നാണ് താരം അതിനുള്ള കാരണമായി പറയുന്നത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. മാലിക്കിനെ കൊന്ന ഡോക്ടര്‍ എന്നാണ് പിന്നീട് ഞാന്‍ അറിയപ്പെട്ടതെന്നും താരം പറയുന്നു. മാലിക്കില്‍ ഫഹദിന്റെ കഥാപാത്രത്തെ കൊല്ലുന്നത് പാര്‍വതിയുടെ കഥാപാത്രമാണ്.

കഠിന കഠോരമീ അണ്ഡകടാഹം ആണ് പാര്‍വതിയുടെ പുതിയ സിനിമ. ഒരുപാട് സിനിമകൾ ചെയ്യുന്നതിലും ആളുകളുടെ മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതാണ് പാർവതിക്ക് താല്പര്യം. പാർവതിയുടെ മകനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു.

ശ്രീകുമാറിന്‍റെ ബർത്ത് ഡേയ്ക്ക് സർപ്രൈസ് ഒരുക്കി സ്നേഹ

'സുബിയുടെ ചിരിച്ച മുഖം മനസ്സിലുണ്ട്, അതല്ലാതെയുള്ള അവളെ കാണാൻ തോന്നിയില്ല'; നസീർ സംക്രാന്തി
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത