താജ് മഹലിന് മുന്നിൽ വിവാഹവാർഷികം ആഘോഷിച്ച് യമുനാറാണി, വീഡിയോ

Published : Dec 09, 2023, 12:11 AM IST
താജ് മഹലിന് മുന്നിൽ വിവാഹവാർഷികം ആഘോഷിച്ച് യമുനാറാണി, വീഡിയോ

Synopsis

2020 ഡിസംബർ ഏഴിനായിരുന്നു യമുനയുടെയും ദേവന്റെയും വിവാഹം

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് യമുന റാണി. നിരവധി സീരിയലുകളിൽ പ്രതിനായികയായും സഹനടിയായുമെല്ലാം യമുന തിളങ്ങിയിട്ടുണ്ട്. ജ്വലയായ്, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധ നേടിയത്. സീരിയലിന് പുറമെ മീശമാധവൻ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായും യമുന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

2020 ഡിസംബർ ഏഴിനായിരുന്നു യമുനയുടെയും ദേവന്റെയും വിവാഹം. ഇന്നിതാ വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് യുനയും ദേവനും. താജ്മഹലിന് മുന്നില്‍ നിന്നെടുത്ത അതി മനോഹരമായ വീഡിയോ ആണ് വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് യമുന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

 

"എനിക്കറിയാം, എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. പക്ഷെ ഇത് കുറച്ച് എന്റര്‍ടൈനിങ് ആയിരുന്നു. ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി," എന്ന കുറിപ്പിനൊപ്പമാണ് യമുനയുടെ പോസ്റ്റ്. ആനിവേഴ്സറി ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും യമുന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 

രണ്ട് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടിയ വിവാഹമായിരുന്നു നടി യമുന റാണിയുടെയും ദേവന്റെയും. മൂകാംബികയില്‍ വച്ച് തന്‍റെ രണ്ട് പെണ്‍മക്കളെ സാക്ഷിയാക്കിയാണ് യമുന ദേവനുമൊത്തുള്ള ജീവിതം ആരംഭിച്ചത്.

ALSO READ : 'അക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപോലെയാണ്'; തനിക്കും പ്രണവിനുമുള്ള സാമ്യത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക