ഒറ്റനോട്ടത്തിൽ മോഹൻലാൽ, പക്ഷെ ഇതാള് വേറെയാ പിള്ളേച്ചാ..!

Published : Dec 08, 2023, 09:24 AM ISTUpdated : Dec 08, 2023, 09:30 AM IST
ഒറ്റനോട്ടത്തിൽ മോഹൻലാൽ, പക്ഷെ ഇതാള് വേറെയാ പിള്ളേച്ചാ..!

Synopsis

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമ. 

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ജനുവരി 25നാണ് റിലീസ്. ഇതോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ടീസർ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മലയാളത്തിലെ ടീസർ റെക്കോർഡും കഴിഞ്ഞ ദിവസം ചിത്രം കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്റെ പോസ്റ്ററിന്റെ എഡിറ്റഡ് വെർഷൻ ആണ് ശ്രദ്ധനേടുന്നത്. മോഹൻലാലിന് പകരം പോസ്റ്ററിൽ ഉള്ളത് തമിഴകത്തിന്റെ സൂപ്പർ താരവുമാണ്. 

നടൻ അജിത് കുമാർ ആണ് മോഹൻലാലിന് പകരം പോസ്റ്ററിൽ ഉള്ളത്. വാലിബന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റുകളാണ് ഇവ. ​ഗ്രാഫിക്സിലൂടെ അജിത്തിന്റെ മുഖം പോസ്റ്ററിൽ ഉൾക്കൊള്ളിച്ചപ്പോൾ, ഒറ്റനോട്ടത്തിൽ ഇത് മോഹൻലാൽ ആണല്ലോ എന്ന് തന്നെ തോന്നി പോകും. കാരണം അത്രയ്ക്ക് പെർഫെക്ട് ആയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 

"മലൈക്കോട്ടൈ പങ്കാളി, ഇതിപ്പോ അജിത്ത് കുമാർ ആണോ ശരത് കുമാർ ആണോ ?? 2 പേരെയും പോലെ തോന്നുന്നുണ്ട്, പക്കാ പെർഫക്ട്, ചുമ്മാ തീ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. മോഹൻലാൽ പോസ്റ്ററിന് ഒപ്പം തന്നെ ഈ എഡിറ്റ് വെർഷനും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

അതേസമയം, ഇരുപത്തി നാല് മണിക്കൂറിൽ ഏറ്റവും അധികം കാഴ്ചക്കാരെ നേടിയ മലയാള ടീസർ എന്ന ഖ്യാതി ഇനി മലൈക്കോട്ടൈ വാലിബനാണ്.  9.7 മില്യൺ ആയിരുന്നു ഒരുദിവസത്തിനുള്ളിൽ ടീസർ സ്വന്തമാക്കിയത്. രണ്ട് ദിവസം മുൻപ് വരെ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ടീസർ ആയിരുന്നു ഒന്നാമത്. 

സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾ, സന്തോഷ നിമിഷം; മയോനിയെ ചേർത്തണച്ച് ​ഗോപി സുന്ദർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, എം സി ഫിലിപ്പ്, ജേക്കബ് ബാബു എന്നിവരാണ് നിർമാതാക്കൾ. മധു നീലകണ്ഠൻ ആണ് ഛായാ​ഗ്രാഹകൻ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി