'ഇന്ത്യന്‍ മാപ്പില്‍ ചവുട്ടി അക്ഷയ്': വിമര്‍ശനം ശക്തമായിട്ടും പരസ്യം പിന്‍വലിക്കാതെ അക്ഷയ് കുമാര്‍

Published : Feb 07, 2023, 12:24 PM IST
'ഇന്ത്യന്‍ മാപ്പില്‍ ചവുട്ടി അക്ഷയ്': വിമര്‍ശനം ശക്തമായിട്ടും പരസ്യം പിന്‍വലിക്കാതെ അക്ഷയ് കുമാര്‍

Synopsis

കഴിഞ്ഞ ദിവസം ആയിരുന്നു പ്രസ്‍തുത പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. 

മുംബൈ: അടുത്തകാലത്തായി അത്ര നല്ല വാര്‍ത്തകള്‍ അല്ല ബോളിവുഡ് താരം അക്ഷയ് കുമാറിന്. തുടര്‍ച്ചയായി താരത്തിന്‍റെ സിനിമകള്‍ ബോക്സ്ഓഫീസില്‍ ദുരന്തമായി മാറുകയാണ്. സെല്‍ഫി എന്ന ചിത്രമാണ് അടുത്തതായി അക്ഷയ് കുമാറിന്‍റെ തീയറ്ററിലെത്താനുള്ള പടം. അതിനിടെയാണ് മാര്‍ച്ചില്‍ മറ്റ് ചില ബോളിവുഡ് താരങ്ങള്‍ക്കൊപ്പം താരം ഒരു നോര്‍ത്ത് അമേരിക്കന്‍ സ്റ്റേജ് ഷോ ടൂര്‍ സംഘടിപ്പിക്കുന്നത്. 

എന്നാല്‍ താരം ഈ ടൂറിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രമോ വന്നത് മുതല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ്. അക്ഷയ് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം.  ടൂറിന്‍റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍ലൈന്‍റെ പരസ്യത്തില്‍ ​ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഗ്ലോബില്‍ ഈ ഭാഗത്ത് ഇന്ത്യയാണ്. അതായത് താരം ഇന്ത്യയില്‍ ചവുട്ടി നില്‍ക്കുന്നതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. 

കഴിഞ്ഞ ദിവസം ആയിരുന്നു പ്രസ്‍തുത പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാ​ഗത്ത് ​ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. 'ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ' എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. 

എന്നാല്‍ സൈബര്‍ പ്രതിഷേധവും, ആക്രമണവും ഒരു ദിവസം പിന്നീട്ടിട്ടും താരം പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. അതിന് ശേഷം ചിലര്‍ താരത്തിന് പിന്തുണയുമായി പോസ്റ്റില്‍ വന്നിട്ടുണ്ട്. ഇത് ഒരു ക്രിയേറ്റീവ് വര്‍ക്കായി മാത്രം കാണാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അതേ സമയം വിമര്‍ശനം ചിലയിടങ്ങളില്‍ കനക്കുന്നുണ്ട് 'കാനഡക്കാരൻ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്' എന്നും വിമർശനമുണ്ട്. ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാനെതിരെ ബോയ്‌ക്കോട്ട് ക്യാംപെയ്ൻ നടത്തിയവർ എന്തുകൊണ്ട് അക്ഷയ് കുമാറിനെ വിമര്‍ശിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. 

അതേസമയം, 'സെൽഫി' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക് ആണിത്. അക്ഷയ് കുമാറും  ഇമ്രാന്‍ ഹാഷ്മിയുമാണ് സൽഫിയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. 

ഭാര്യയുടെ പിന്തുണയോടെ ബോളിവുഡ് കാസനോവ എന്‍റെ പിന്നാലെ; ആരോപണവുമായി കങ്കണ

വിജയ് ദേവരകൊണ്ട- 'ഗീതാ ഗോവിന്ദം' കോംമ്പോ വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു
 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി