എന്താ അടി! ബീസ്റ്റ് മോഡില്‍ അഭിഷേകും വൈഭവും; കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ

Published : Oct 27, 2026, 06:12 PM IST
Abhishek Sharma

Synopsis

വെല്ലിങ്ടണില്‍ ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സാന്റനറിന് ആത്മവിശ്വാസമുണ്ടായിരുന്നു. 199 അത്ര മോശം സ്കോറുമായിരുന്നില്ല, കാരണം തന്റെ ബൗളിങ് യൂണിറ്റിന്റെ ക്വാളിറ്റിയില്‍ അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു

വൈഭവ് സൂര്യവംശിയാണ് തുടങ്ങിയത്, തീര്‍ത്തത് നമൻ ധീറും. ഇതിനിടെയില്‍ ഒരാള്‍, 38 പന്തുകള്‍. ആൻ അബ്സല്യൂട്ട് മെയ്ഹം.

ഷോര്‍ട്ട് ബോള്‍, ഹാര്‍ഡ് ലെങ്ത്, ഗുഡ് ലെങ്ത്, ഫുള്‍, യോര്‍ക്കര്‍...ലൈനിലെ മാറ്റങ്ങളും പേസ് വേരിയേഷനുകളുമെല്ലാം പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു...ക്രിക്കറ്റ് പുസ്തകങ്ങളില്‍ എഴുതിവെച്ചതൊക്കെയും അവര്‍ പുറത്തെടുത്തു, സാന്റനറിന്റെ സംഘത്തിന്റെ കൈകളില്‍ ഇനിയൊന്നും ബാക്കിയില്ലെന്ന് തന്നെ പറയാം. വെല്ലിങ്ടണിലെ വിക്കറ്റില്‍ തൊട്ട പന്തുകള്‍ക്കൊക്കെയും ആ ബാറ്റൊരു നിയോഗമെ കല്‍പ്പിച്ച് നല്‍കിയുള്ളു, ബൗണ്ടറിയിലേക്ക് കുതിക്കുക...

ഇവിടെ മുന്നിലേക്ക് എത്തുന്ന പന്തുകളുടെ വേഗമോ എറിയുന്നവരുടെ വലുപ്പച്ചെറുപ്പമോ ബാധകമായിരുന്നില്ല. ന്യൂസിലൻഡ് ബൗളര്‍മാരുടെ എക്കോണമി കണ്ട് നിങ്ങള്‍ക്ക് സഹതാപം തോന്നിയാല്‍ തെറ്റ് പറയാൻ കഴിയില്ല, അത്രത്തോളം നിസഹായരായിരുന്നു അവര്‍. He was brutal. No mercy. No brakes. Just Abhishek Sharma.

വെല്ലിങ്ടണില്‍ ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സാന്റനറിന് ആത്മവിശ്വാസമുണ്ടായിരുന്നു. 199 അത്ര മോശം സ്കോറുമായിരുന്നില്ല, കാരണം തന്റെ ബൗളിങ് യൂണിറ്റിന്റെ ക്വാളിറ്റിയില്‍ അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ, ‍ഡഗൗട്ടില്‍ നിന്ന് ഗൗതം ഗംഭീറൊരു മാസ്റ്റര്‍സ്ട്രോക്ക് നടത്തി. വൈഭവിനെ അഭിഷേകിനൊപ്പം അയച്ചു. Two great forces together, that's how unstoppable begins.

കിവികള്‍ക്ക് പരിചിതമായ സാഹചര്യങ്ങളായിരിക്കാം, പക്ഷേ ഡൊമിനേറ്റ് ചെയ്യാൻ ഒരുങ്ങിയായിരുന്നു ഇരുവരും ക്രീസിലേക്ക് എത്തിയത്. ക്രൈസ്റ്റ് ചർച്ചില്‍ നിശബ്ദമായ തന്റെ ബാറ്റിന് ക്ഷീണം മാറ്റണമായിരുന്നു വൈഭവിന്. ജേക്കബ് ഡഫിയുടെ ലെങ്ത് ബോള്‍ മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക്. വൈഭവിനെ തീര്‍ക്കാൻ ഇംഗ്ലണ്ടില്‍ ആര്‍ച്ചര്‍ പ്രയോഗിച്ച അതേ മാര്‍ഗം ഡഫിയും സ്വീകരിക്കാനൊരുങ്ങി, ഷോര്‍ട്ട് ബോള്‍.

15 വയസുകാരൻ തന്റെ ദൗര്‍ബല്യങ്ങളെ തിരുത്തുകയാണ്, ലെഗ് സൈഡിലേക്ക് ഒരു ചുവട് മാറി തേഡ് മാന് മുകളിലൂടെ മൈതാനം തൊടാതെ പന്ത് സഞ്ചരിച്ചു, ശേഷം ഒരു സിംഗിള്‍. അഭിഷേക്. വൈകിപ്പിച്ചില്ല. ഡഫി വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍, ഹി ബാക്ക്ഡ് എവെ, ദെൻ വെന്റ് ഡൗണ്‍ ദ ട്രാക്ക്, ആൻഡ് സ്മാഷ്‌ഡ് ഓവര്‍ കവര്‍ പോയിന്റ്. തന്റെ ട്രേഡ് മാര്‍ക്ക് സ്റ്റൈലില്‍ തുടക്കം. 26 റണ്‍സിലാണ് ആദ്യ ഓവര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്, അതൊരു മുന്നറിയിപ്പായിരുന്നു.

അഭിഷേകിന്റെ ഓഫ് സൈഡ് ഡൊമിനൻസ് അറിഞ്ഞ് തന്നെ സാന്റനര്‍ വലവിരിച്ചു, ഡീപില്‍ ബെവൊണ്‍ ജേക്കബ്‌സ്. ഒരുതരം വെല്ലുവിളിയായിരുന്നു അത്. അത് അഭിഷേക് സ്വീകിരിക്കുക മാത്രമല്ല, മില്‍നെയുടെ ഫുള്‍ ലെങ്ത് പന്ത് ജേക്കബ്‌സിന്റെ തലയ്ക്ക് മുകളിലൂടെ റോപ്പുകള്‍ക്കപ്പുറം നിക്ഷേപിച്ചു, ശേഷം രണ്ട് ഷോര്‍ട്ട് ഓഫ് ദ ലെങ്ത് ഡെലിവറി കവറിലേക്ക്. ഫലത്തില്‍ ഒരു വ്യത്യാസം മാത്രം, ഒന്ന് സിക്സും മറ്റൊന്ന് ഫോറും.

ഉടൻ തന്നെ ബൗളിങ് ഷിഫ്റ്റ് നടത്തി സാന്റനര്‍. അഭിഷേകിന്റേയും വൈഭവിന്റെയും സ്കോറിങ്ങിന് തടയിടാൻ ഓഫ് സ്പിന്നര്‍, മിച്ചല്‍ ബ്രേസ്‌വല്‍. ഫോര്‍, സിക്സ്, ഫോര്‍, വണ്‍. അഭിഷേക് തന്റെ ഊഴം അവസാനിപ്പിച്ചു. ബ്രേസ്‌വല്‍ ലൈനും ലെങ്തുമെല്ലാം തുടരെ മാറ്റിയെങ്കിലും അഭിഷേക് കവര്‍ റീജിയൻ എക്സ്പ്ലോയിറ്റ് ചെയ്തുകൊണ്ടേയിരുന്നു. സ്കോര്‍ബോര്‍ഡില്‍ 50 കടക്കാൻ ഇന്ത്യക്ക് ആവശ്യമായി വന്നത് കേവലം 14 പന്തുകള്‍ മാത്രം. വൈഭവ് ഒരിക്കല്‍ക്കൂടി ബ്രേസ്‌വെല്ലിനെ തലതാഴ്ത്തി മടങ്ങാൻ പ്രേരിപ്പിച്ചിട്ടാണ് ഓവര്‍ അവസാനിപ്പിക്കുന്നത്, 21 റണ്‍സ് ആകെ.

നാലാം ഓവര്‍, നാലാം ബൗളിങ് ചേയ്ഞ്ച്. ബട്ട് സെയിം സ്റ്റോറി. കെയില്‍ ജാമിസണിനെ ഓഫ് സൈഡിലും ലെഗ് സൈഡിലും ഒരുപോലെ ഡൊമിനേറ്റ് ചെയ്യുന്ന അഭിഷേകിന്റെ ബാറ്റ്. 15 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. വലം കയ്യൻ പേസറുടെ ഓവറും 20 തൊട്ടു. കമന്ററി ബോക്സില്‍ ഇരുന്ന് ഇയാൻ സ്മിത്ത് പറയുന്നുണ്ടായിരുന്നു പവര്‍പ്ലേയില്‍ സ്കോര്‍ 100ലെത്തിയേക്കുമെന്ന്. പവര്‍പ്ലേ അവസാനിക്കാൻ കാത്തുനിന്നില്ല, അഞ്ചാം ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നക്കം തൊട്ടു.

പവര്‍പ്ലേയിലെ അവസാന ഓവര്‍, അഭിഷേക് വൈഭവിനോട് ഒന്നേ പറഞ്ഞുള്ളു, ഗോ ഫോര്‍ യുവര്‍ ഷോട്ട്സ്. ഫലം മൂന്ന് ഫോറും ഒരു സിക്സും, അഭിഷേകിന് സമാനമായി ഓഫ് സൈഡായിരുന്നു വൈഭവിന്റെ ടാര്‍ഗറ്റും. ഇന്നിങ്സ് ആരംഭിക്കുമ്പോള്‍ ഇന്ത്യയുടെ റിക്വേഡ് റണ്‍റേറ്റ് പത്തിന് തൊട്ടരികിലായിരുന്നെങ്കില്‍, പവര്‍പ്ലേ തീരുമ്പോഴത് അഞ്ചിലേക്ക് വീണു. 118 റണ്‍സ്, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍. സ്വന്തം മണ്ണില്‍ മാത്രമെ ഇന്ത്യക്ക് ഡൊമിനേറ്റ് ചെയ്യാൻ കഴിയുവെന്ന വിമര്‍ശിച്ചവര്‍ക്കൊക്കെ നിശബ്ദതപാലിക്കാം ഇനി.

എന്നാല്‍ ഫീല്‍ഡിങ് ആനുകൂല്യങ്ങള്‍ എല്ലാം എടുത്തുമാറ്റപ്പെട്ടപ്പോഴും അഭിഷേകിന്റെ ശൈലിക്ക് മാറ്റമുണ്ടായില്ല. ബ്രേസ്‌വെല്ലിനെ തുടരെ ഗ്യാലറിയിലേക്ക് അയച്ചു. ഫിഷറിന് മുന്നില്‍ വൈഭവ് കീഴടങ്ങിയപ്പോഴും നിര്‍ത്താൻ ഒരുക്കമായിരുന്നില്ല. മിഡ് വിക്കറ്റും ഡീപ് മിഡ് വിക്കറ്റും താണ്ടിയ രണ്ട് സിക്സറുകള്‍. 10-ാം ഓവറിലെ മൂന്നാം പന്ത് ഷോര്‍ട്ട് ഫൈനിലേക്ക് തിരിച്ചുവിട്ട് സെഞ്ചുറി, 35 പന്തില്‍.

ശേഷം, ഹെല്‍മെറ്റൂരി വിക്കറ്റില്‍ ഇരുന്നു. മെഡിറ്റേഷൻ പൊസില്‍ ഒരു സെലിബ്രേഷൻ. The storm passed. The calm took over for a second.

ടി20യില്‍ ഇന്ത്യക്കായി ഏറ്റവുമധിക സെഞ്ചുറികള്‍, 11. മറികടന്നത് സാക്ഷാല്‍ വിരാട് കോഹ്ലിയെ. അന്താരാഷ്ട്ര ക്രിക്കറ്റിലെ നാലാം ശതകം. പിന്നാലെ നേരിട്ട രണ്ട് പന്തുകളും റോപ്പ് കടത്തിയാണ് ഇന്നിങ്സ് അവസാനം തൊട്ടത്. 38 പന്തില്ർ 113 റണ്‍സ്. ഒൻപത് ഫോറും 11 സിക്സും. അതായത് 20 പന്തുകളിലും ബൗണ്ടറി. സഞ്ജുവും ശ്രേയസും വീണെങ്കിലും 13.2 ഓവറില്‍ ഇന്ത്യ വിജയം നേടിയെടുത്തു, പരമ്പരയും. ദാറ്റ് വാസ് സം ബാറ്റിങ് ആൻഡ് ചെയ്സിങ്.

PREV
Read more Articles on
click me!

Recommended Stories

കിരീടമില്ലാത്തവനെന്ന് പരിഹാസം; ഒടുവിൽ ഫുട്ബോളിന്റെ ഉന്നതിയിലേക്ക് കെയിൻ
ഇതാണ് മൗറിഞ്ഞ്യോയുടെ റയല്‍; ക്യാമ്പ് നൗ നിശബ്ദമാക്കിയ മാസ്റ്റർപ്ലാൻ