ഇതാണ് മൗറിഞ്ഞ്യോയുടെ റയല്‍; ക്യാമ്പ് നൗ നിശബ്ദമാക്കിയ മാസ്റ്റർപ്ലാൻ

Published : Oct 26, 2026, 01:05 PM IST
Kylian Mbappe

Synopsis

ക്യാമ്പ് നൗവില്‍ ബാഴ്സയെ കീഴടക്കണമെങ്കില്‍ മൗറിഞ്ഞ്യോയുടെ മുന്നിലുള്ള വെല്ലുവിളി അവരുടെ മിഡ് ഫീല്‍ഡായിരുന്നു. സാബിക്കും ആ‍ര്‍ബലോവയ്ക്കും കീഴില്‍ വളരെ ഫ്ലാറ്റായി പ്രതിരോധിക്കാനിറങ്ങിയപോലെയായിരുന്നില്ല മൗറിഞ്ഞ്യോയുടെ റയല്‍

തന്റെ പ്രതിഭയില്‍ നിന്ന് ഏറെ അകലത്തിലായിരുന്നു പെഡ്രി, എന്നാല്‍ ആ ബൂട്ടുകളില്‍ നിന്ന് റയല്‍ മാഡ്രിഡിന്റെ ബോക്സിന്റെ വലതുവശത്തുനിന്ന് ഉള്ളിലേക്കൊരു പാസ്. ബെര്‍ണാദോ സില്‍വയും കുക്കുറേയയും ഒരുപോലെ പ്രതിക്കൂട്ടിലായ സമയം. ഇരുവര്‍ക്കുമിടയിലൂടെ സഞ്ചരിച്ച പന്ത് എത്തിയത് റഫീഞ്ഞ്യയിലേക്ക്. ജൂഡ് ബെല്ലിങ്ഹാം പ്രതിരോധത്തിനായി ഒരുങ്ങുമ്പോഴേക്കും ക്യാമ്പ് നൗ ഇരമ്പിയാര്‍ത്തു...ബാഴ്‌സലോണ ഒപ്പമെത്തിയിരിക്കുന്നു...സൈഡ് ലൈനപ്പുറം ഹൻസി ഫ്ലിക്ക് തന്റെ പരിശീലകസംഘത്തിനൊപ്പം ആഘോഷിക്കുകയാണ്...അവര്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി...

പക്ഷേ, റയല്‍ മാഡ്രിഡ് താരങ്ങളുടെ ശരീരഭാഷയില്‍ ആശങ്കകളുണ്ടായിരുന്നില്ല. കാരണം, അയാളാണ്. ഹോസെ മൗറിഞ്ഞ്യോ. കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതിയ ആയാള്‍ ബാഴ്സയ്ക്കായി കാത്തുവെച്ച രാത്രിയായിരുന്നു അത്. ഫ്ലിക്കിന്റെ ഹൈ പ്രെസിങ്ങിനും ഹൈലൈനും മുകളിലൊരു മൗറിഞ്ഞ്യോ മാസ്റ്റ‍ര്‍ക്ലാസ്...

എല്‍ ക്ലാസിക്കോയ്ക്ക് വിസില്‍ മുഴങ്ങാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് തിബോ കോര്‍ട്ടുവയുടെ കരങ്ങളുടെ സഹായമുണ്ടാകില്ലെന്നത് മൗറിഞ്ഞ്യോയറിയുന്നത്. ലൂനിനോട് ഒന്നെ പറഞ്ഞൊള്ളു, You train to play, you dont train to be on the bench. ഇവിടെ നിന്ന് തുടങ്ങുകയാണ്.

ക്യാമ്പ് നൗവില്‍ ബാഴ്സയെ കീഴടക്കണമെങ്കില്‍ മൗറിഞ്ഞ്യോയുടെ മുന്നിലുള്ള വെല്ലുവിളി അവരുടെ മിഡ് ഫീല്‍ഡായിരുന്നു, അത് കണ്‍ടൈൻ ചെയ്യണം. സാബിക്കും ആ‍ര്‍ബലോവയ്ക്കും കീഴില്‍ വളരെ ഫ്ലാറ്റായി പ്രതിരോധിക്കാനിറങ്ങിയപോലെയായിരുന്നില്ല മൗറിഞ്ഞ്യോയുടെ റയല്‍. 4-2-3-1. എംബാപെ സ്ട്രൈക്കര്‍, ലെഫ്റ്റ് വിങ്ങില്‍ ഡിയൊമൻഡെ, റൈറ്റില്‍ ആര്‍ദ ഗൂളര്‍. അറ്റാക്കിങ് മിഡ് ഫീല്‍ഡറായി ബെല്ലിങ്ഹാം. മിഡ് ഫീല്‍ഡില്‍ ചുവമേനി-ബെര്‍ണാദൊ ഡബിള്‍ പിവട്ട്. കുക്കുറേയ - ഹൗസണ്‍ - കൊനാറ്റെ - വാല്‍വെര്‍ദെ, ബാക്ക് ഫോര്‍.

ബാഴ്സയുടെ മിഡ് ഫീല്‍ഡ് ട്രയൊ - പെഡ്രി, റോഡ്രി, ഫെര്‍മിൻ. മൂവര്‍ സംഘത്തെ പന്ത് ഹോള്‍ഡ് ചെയ്യാൻ മൗറിഞ്ഞ്യോ അനുവദിച്ചില്ല. റോഡ്രിയെ മാര്‍ക്ക് ചെയ്ത് ബെല്ലിങ്ഹാം. ബെര്‍ണാദൊ പെഡ്രിയേയും ചുവാമേനി ഫെര്‍മിനേയും പ്രെസ് ചെയ്തുകൊണ്ടേയിരുന്നു. ഇതൊരു പാസേജ് ഓഫ് പ്ലേയില്‍ മാത്രമായിരുന്നില്ല, മത്സരത്തിലുടനീളം. മത്സരത്തില്‍ ഏറ്റവുമധികം ടച്ചുകളുണ്ടായിരുന്നത് പെഡ്രിക്കും റോഡ്രിക്കുമായിരുന്നു, പക്ഷേ ഇരവരുടേയും പാസ് കംപ്ലീഷൻ പേഴ്സന്റേജ് 90 ശതമാനത്തില്‍ താഴെ ഒതുങ്ങി, അത്രയും എഫിഷ്യന്റായിരുന്നു റയലിന്റെ മിഡ് ഫീല്‍ഡ്.

ഇതോടെ വിങ്ങുകളിലൂടെ മുന്നേറാൻ ബാഴ്സ ഫോഴ്‌സ് ചെയ്യപ്പെട്ടു. ലമീൻ യമാലിന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിക്കോയാണ് കുക്കുറേയ വലതുവിങ്ങില്‍ സമ്മാനിച്ചത്, മത്സരത്തിലുടനീളം ഒരു തവണ മാത്രമാണ് കുക്കുറേയയെ മറികടക്കാൻ യമാലിനായതുപോലും. വിങ്ങില്‍ നിന്ന് സെന്ററിലേക്ക് യമാല്‍ ഷിഫ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോള്‍പ്പോലും കുക്കുറേയ അതിന് അനുവദിച്ചില്ല, ഹൗസന്റെ ഇന്റര്‍വെൻഷൻസ്കൂടി ചേര്‍ത്തുവെക്കേണ്ടതുണ്ടിവിടെ. ഇടതുവിങ്ങില്‍ ഗോര്‍ഡന്റെ റണ്ണുകള്‍ തടയുന്നതില്‍മാത്രമായിരുന്നു റയല്‍ അല്‍പ്പമെങ്കിലും പിന്നോട്ടുപോയത്.

ലീഗില്‍ 39 ഗോളുകള്‍ നേടിയ ഫ്ലിക്കിന്റെ മുന്നേറ്റനിര ഗോള്‍ കണ്ടെത്താനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുമ്പോഴും വെല്‍ ഡിസിപ്ലിൻഡായി റയല്‍ തുടര്‍ന്നതിന്റെ ഫലമായിരുന്നു ആദ്യ ഗോള്‍. ബാഴ്സയുടെ ഹൈ ലൈൻ ഒരിക്കില്‍ക്കൂടി അവരുടെ ദൗര്‍ബല്യമായി മാറിയ നിമിഷം. പക്ഷേ, അത് റയലിന്റെ വെല്‍ ഓര്‍ഗനൈസ്ഡായുള്ള നീക്കം കൂടിയായിരുന്നു.

41-ാം മിനുറ്റ്. ബെര്‍ണാദോ സില്‍വയുടെ കാലുകളില്‍ പന്തെത്തുമ്പോള്‍ ബാഴ്സയുടെ സ്ട്രക്ചര്‍ 3-4-3 ആയിരുന്നു. ബെല്ലിങ്ഹാം, എംബാപെ, ഡിയോമൻഡെ, കുക്കുറേയ എന്നീ നാല് താരങ്ങളാണ് അഡ്വാൻസ് ചെയ്യാൻ ഒരുങ്ങി നിന്നത്, ഫോര്‍ വേഴ്സസ് ത്രീ. ഇവിടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നത് കുക്കുറേയ മാത്രമായിരുന്നു. ബെര്‍ണാദോ കുക്കുറേയക്ക് ക്രോസ് ഫീല്‍ഡ് പാസ് നല്‍കുന്നു. ഡിയൊമൻഡയുടെ കൃത്യമായൊരു റണ്ണും കുക്കുറേയയുടെ പാസും. അപ്പോഴും ബാഴ്സയ്ക്ക് ഡിഫൻസിന് ഷേപ്പ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇടതുവിങ്ങിലൂടെ

ബോക്സിനുള്ളിലേക്ക് കുതിച്ച് കയറി ഡിയൊമൻഡയുടെ ക്രോസ്, എന്നാല്‍ ജെറാഡ് മാര്‍ട്ടിനത് ക്ലിയര്‍ ചെയ്യാൻ കഴിയുന്നു. പക്ഷേ, ക്ലിയര്‍ ചെയ്ത പന്ത് ബോക്സിലേക്ക ഓടിക്കയറിയ എംബാപെയുടെ കാലിലാണ് തട്ടുന്നത്. കഠിനാധ്വാനം ഒന്നും ആവശ്യമായി വന്നില്ല പന്ത് വലയിലേക്കെത്തിക്കാൻ. എംബാപെ, ഗോള്‍.

ഇവിടെ ഡിയോമൻഡയുടെ പേസും റണ്ണും പൊസിഷനിങ്ങുമെല്ലാം അക്യുറേറ്റായിരുന്നു. റയല്‍ നിരയില്‍ ഏറ്റവു ഇൻഫ്ലുവൻഷ്യലായ പ്ലെയര്‍. ഹി വാസ് റിലന്റ്ലസ്. 66 ടച്ചുകള്‍, മറ്റൊരു റയല്‍ താരവും ഡിയോമൻഡയുടെ അത്രയും പന്ത് തൊട്ടിട്ടില്ല. ബാഴ്സയുടെ ഡിഫൻസിനെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തി. ഫെര്‍മിനും എസ്പേര്‍ട്ടും യമാലും ചേര്‍ന്ന് സൈഡ് ലൈനരികില്‍ ഡിയോമൻഡെയെ പ്രതിരോധിക്കാൻ ശ്രമിച്ചൊരു നിമിഷമുണ്ടായിരുന്നു. യമാലിനെ നട്ട് മഗ് ചെയ്ത് ഡിയോമൻഡെ പന്ത് തൂക്കിയ മൊമന്റ്, പ്യൂവര്‍ മാജിക്ക്.

ഔട്ട് പൊസഷനിലും ഡിയോമൻഡെ ഇൻവോള്‍വ്ഡായിരുന്നു. എട്ട് ഇന്റര്‍വെൻഷനുകള്‍, ആറ് റിക്കവറി, മൂന്ന് ടാക്കിളുകള്‍. വിനിയുടെ അഭാവം നികത്തുകമാത്രമല്ല, വിനിയേക്കാള്‍ അപകടം വിതയ്ക്കാൻ ഡിയോമൻഡെയ്ക്ക് കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. ഫ്ലിക്കിന്റെ ഹൈ ലൈൻ ഡിഫൻസിനെ എക്സ്പ്ലോയിറ്റ് ചെയ്യാനായത് ഡിയോമൻഡയ്ക്ക് മാത്രമായിരുന്നില്ല, ഗൂളറും ബെല്ലിങ്ഹാമുമെല്ലാം പലകുറി ജോവാൻ ഗാര്‍ഷ്യയെ വെല്ലുവിളിച്ചു.

കളി ബാഴ്സയില്‍ നിന്ന് പൂര്‍ണമായും തട്ടിയെടുക്കുന്നത് മൗറിഞ്ഞ്യോയുടെ ഒരൊറ്റ സബ്സ്റ്റിറ്റ്യൂഷനാണ്. ബെര്‍ണാദോ സില്‍വയ്ക്ക് പകരം കമവിഗം, 80-ാം മിനുറ്റില്‍. മറുവശത്ത് അറ്റാക്കിങ്ങില്‍ ഫ്രെഷ് ലെഗുകള്‍ ഇന്ട്രൊഡ്യൂസ് ചെയ്യുകയായിരുന്നു ഫ്ലിക്ക്. അയാള്‍ തന്റെ ഫിലോസഫിയില്‍ ഉറച്ചുനിന്നു, പിഎസ്‌ജിക്കെതിരെയും അങ്ങനെ തന്നെയായിരുന്നല്ലോ.

88-ാം മിനുറ്റില്‍ മൗറിഞ്ഞ്യോയുടെ സബ്സ്റ്റിറ്റ്യൂഷൻ ഫലം കാണുകയാണ്. എല്ലാത്തിന്റേയും തുടക്കം ബെല്ലിങ്ഹാമിന്റെ ഒരു മാജിക്കല്‍ മൊമന്റിലൂടെയാണ്, ഗബ്രിയേല്‍ ജീസ്യൂസിനെ മറികടന്ന് ബെല്ലിങ്ഹാം ഗൂളറിന് പന്ത് കൈമാറുന്നു. ഇതേ നിമിഷത്തില്‍ ബാള്‍ഡെയ്ക്കും കുബാര്‍സിക്കും ഇടയിലൂടെ കാമവിഗയുടെ റണ്‍, ബോക്സിലേക്ക് നീട്ടിനല്‍കിയ പാസ് കാമവിംഗ വരുതിയിലാക്കുന്നു, കുബാര്‍സിയെ കാമവിംഗ മറികടക്കുന്നത് മനോഹരമായൊരു ടച്ചിലൂടെയാണ്, ശേഷം ബോക്സിലേക്കൊരു ക്രോസ്. എംബാപെയുടെ ടോപ് ഫിനിഷ്, ക്യാമ്പ് നൗ നിശബ്ദം.

സൈഡ് ലൈനില്‍ മൗറിഞ്ഞ്യോയുടെ ഐക്കോണിക്ക് സ്ലൈഡിങ് സെലിബ്രേഷൻ. ദി ഈസ് റയല്‍ മാഡ്രിഡ്. 65-ാം മിനുറ്റിലെ ലുനിന്റെ സേവിനേയും പരിക്കിന് അവഗണിച്ച് പൊരുതിയ വാല്‍വര്‍ദേയും വിസ്മരിക്കുന്നില്ല. ഇതാണ് മൗറിഞ്ഞ്യോയുടെ റയല്‍.

PREV
Read more Articles on
click me!

Recommended Stories

ഇനി നമൻ ധീറുണ്ട് രക്ഷിക്കാൻ! മുംബൈ ഇന്ത്യൻസിന്റെ കളരിയില്‍ നിന്നൊരാള്‍ക്കൂടി
ഫ്ലിക്കിന്റെ ഹൈ ലൈൻ പൊളിക്കുമോ എംബാപെ? എല്‍ ക്ലാസിക്കോയില്‍ മുൻതൂക്കം ആർക്ക്?