മാറ്റമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്?

Published : Sep 24, 2026, 01:19 PM IST
Manchester United

Synopsis

ഇന്ററിം മാനേജരായി കാരിക്ക് യൂണൈറ്റഡിനായി സൈഡ് ലൈനപ്പുറം നിലയുറപ്പിച്ചതില്‍പ്പിന്നെ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനോളം പോയിന്റുകള്‍ വാരിക്കൂട്ടി ടീമില്ല. ഇക്കുറിയോ, അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ്

ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ട് - പൂജ്യത്തിന് മുന്നില്‍ നിന്ന ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത് കണ്ടിട്ടുണ്ടോ...നാലരപതിറ്റാണ്ടോളമായിരുന്നു അങ്ങനെയൊരു കാഴ്ച യുണൈറ്റഡ് ആരാധകർക്ക് മുന്നിലെത്തിയിട്ട്. കരബാവ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ ബ്രൈറ്റണ്‍ ആ നീണ്ട ഇടവേള അവസാനിപ്പിച്ചു. പ്രതാപകാലം വീണ്ടെടുത്ത് തരുമെന്ന് പ്രതീക്ഷവെച്ച മൈക്കിള്‍ കാരിക്കിന്റെ കീഴില്‍ തന്നെ അത് സംഭവിച്ചിരിക്കുന്നു.

ഇന്ററിം മാനേജരായി കാരിക്ക് യൂണൈറ്റഡിനായി സൈഡ് ലൈനപ്പുറം നിലയുറപ്പിച്ചതില്‍പ്പിന്നെ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനോളം പോയിന്റുകള്‍ വാരിക്കൂട്ടി ടീമില്ല. ഇക്കുറിയോ, അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ 12-ാം സ്ഥാനം. ചാമ്പ്യൻസ് ലീഗില്‍ സബായെ കീഴടക്കിയത് മാത്രമാണ് ഒരു വലിയ വിജയമായി ചൂണ്ടിക്കാണിക്കുനുള്ളത്. എലൈറ്റ് ടീമായ കണക്കാക്കാൻ കഴിയുന്ന സംഘമല്ല സബാ. യഥാര്‍ത്ഥത്തില്‍ യുണൈറ്റഡിന്റെ പ്രശ്നമെന്താണ്?

യുണൈറ്റഡിന്റെ പ്രതിരോധനിര. ലൂക്ക് ഷോ, ലിസാൻഡ്രൊ മാർട്ടിനസ്, ഹാരി മഗ്വയർ, ഡിയോഗൊ ഡലോട്ട്. ബാക്ക് ലൈനിലേക്കാണ് വിമർശനങ്ങളെല്ലാം ഉയരുന്നത്. പ്രീമിയർ ലീഗില്‍ ഏറ്റവും കുറവ് ഷോട്ടുകള്‍ വഴങ്ങിയ ടീമുകളിലൊന്നാണ് യുണൈറ്റഡ്. ഇവിടെ സുപ്രധാനമായത്, തൊടുക്കുന്ന ഷോട്ടുകളില്‍ പകുതിയോളവും ഓണ്‍ ടാർഗറ്റിലെത്തിക്കാൻ എതിരാളികള്‍ക്ക് കഴിയുന്നുണ്ട് എന്നതാണ്. പ്രത്യേകിച്ചും പെനാലിറ്റി ബോക്സിനുള്ളില്‍.

ഫുള്‍ഹാമിനെതിരായ മത്സരം തന്നെയെടുക്കാം. സീസണില്‍ ഒരു ജയം പോലും നേടാനാകാത്ത സംഘമാണ് ആല്‍വാരോ ആർബലോവയുടെ ഫുള്‍ഹാം. യുണൈറ്റഡിനെതിരെ 11 ഷോട്ടുകളാണ് ഫുള്‍ഹാം എടുത്തത് ആറും ഓണ്‍ ടാർഗറ്റായിരുന്നു, എതിർ താരങ്ങളെ മാര്‍ക്ക് ചെയ്യാതെ പന്തിലേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ കാരിക്കിന്റെ ഡിഫൻസീവ് ഷേപ്പ് തന്നെ നഷ്ടപ്പെടുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ പെനാലിറ്റി ബോക്സിനുള്ളിലും പുറത്തും. ഇത് എതിര്‍ ടീമിലെ വിങ്ങര്‍മാര്‍ക്കും ക്രിയേറ്റീവ് മിഡ് ഫീല്‍ഡേഴ്സിനും ആവശ്യത്തിലധികം സ്പേസ് നല്‍കുന്ന ഘടകമാണ്.

ലോ ബ്ലോക്കിലും കൗണ്ടര്‍ അറ്റാക്കിങ്ങിലും വളരെ കംഫര്‍ട്ടബിളായി കളിക്കാൻ കഴിയുന്ന യുണൈറ്റഡിന്റെ താളം തെറ്റുന്നത് ഹൈ പ്രെസിങ്ങിന് ശ്രമിക്കുമ്പോഴാണ്. കൃത്യമായൊരു ഫോക്കസില്ലാതെ ആശയക്കുഴപ്പത്തിലാകുന്നത് പോലെ, വെഥ‍ര്‍ ടു പ്രേസ് ഓര്‍ ഡിഫൻഡ് എന്നതില്‍. പ്രേസിങ്ങില്‍ വീഴ്ച സംഭവിച്ചാല്‍ ഓപ്പണന്റിന് ഗ്രൗണ്ട് പൂര്‍ണമായും വിട്ടുനല്‍കുന്നതുപോലെയാണ് സാഹചര്യം.

മറ്റൊന്ന് ഒരു ക്രിയേറ്ററുടെ അഭാവവും ബ്രൂണോയിലെ ഓവര്‍ ഡിപ്പൻഡൻസുമാണ്. പോള്‍ സ്കോള്‍സ്, ‍ബോബി കാള്‍ട്ടണ്‍, യുവാൻ മാറ്റ, പോള്‍ പോഗ്ബ തുടങ്ങിയ മികച്ച മിഡ് ഫീല്‍ഡര്‍മാരുടെ സാന്നിധ്യമുണ്ടായിരുന്ന യുണൈറ്റഡിന് ഇന്ന് നിരത്തിവെക്കാൻ ബ്രൂണോയ്ക്ക് അപ്പുറം ഒരു പേരില്ല. ദ അത്ലറ്റിക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ യുണൈറ്റഡ് താരങ്ങളുടെ അസിസ്റ്റുകളില്‍ 44 ശതമാനവും ബ്രൂണോയുടെ പേരിലാണ്, ബിഗ് ചാൻസ് ക്രിയേറ്റഡിലും 40ന് മുകളിലാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ സംഭാവന.

ഇതിന്റെ അര്‍ത്ഥം ബ്രൂണോയാണ് കോര്‍ എന്ന് മാത്രമല്ല, ബ്രൂണോ നിറം മങ്ങിയാല്‍ യുണൈറ്റഡിന് താളമില്ല എന്നുകൂടിയാണ്. താരം ഔട്ട് ഓഫ് ഫോം ആകുന്ന ദിവസങ്ങളില്‍ റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കുന്നതില്‍ സഹതാരങ്ങളും പിന്നോട്ടാണ്, റാഷ്ഫോര്‍ഡിനെപ്പോലൊരു താരം തിരികെ വന്നപ്പോഴും ഇതില്‍ മാറ്റമുണ്ടാകുന്നില്ല എന്നത് മറ്റൊരു പോരായ്മ.

ഇനി യുണൈറ്റഡിന്റെ അറ്റാക്കിങ് ലൈനപ്പിലെ കണ്‍ഫ്യൂഷനുകള്‍. മാത്തയോസ് കൂന്യ, ബെഞ്ചമിൻ സെസ്കോ, എംബൂമോ, അമാദ്...അഞ്ച് പേരും അഞ്ച് തരത്തിലുള്ള അഡ്വാന്റേജസാണ് കാരിക്കിന് നല്‍കുന്നത്. ഇവര്‍ കളത്തിലുള്ളപ്പോള്‍ ഏത് തരത്തില്‍ ടാക്റ്റിക്കലി ഷിഫ്റ്റ് ചെയ്യണമെന്നതിലും ക്ലാരിറ്റിയുണ്ടാകേണ്ടതുണ്ട്. എംബുമോ പേസിന് മുൻഗണന നല്‍കുകയാണെങ്കില്‍ മധ്യനിരയില്‍ നിന്ന് ത്രൂ ബോളുകള്‍ എത്തണം, സെസ്കോയാണെങ്കില്‍ ഏരിയല്‍ ബോളുകള്‍ക്ക് പ്രാധാന്യം കൊടുക്കാം...ക്യൂന്യയും റാഷ്ഫോര്‍ഡും അല്‍പ്പം കൂടി ഫ്ലെക്സിബിളുമാണ്.

ഇതിനൊപ്പം ചേര്‍ത്തുവെക്കേണ്ടത് ഫൈനല്‍ തേഡിലെ ഡിസിഷൻ മേക്കിങ്ങിലെ പാളിച്ചകളാണ്. ഔട്ട് സൈഡ് ബോക്സ് ഷോട്ടുകള്‍ കൂടുതലായും യുണൈറ്റഡ് താരങ്ങള്‍ തിരഞ്ഞെടുക്കുന്നത് സീസണിലെ ഒരു പ്രവണതയാണ്. അതിപ്പോള്‍ പെനാലിറ്റി ബോക്സിലേക്ക് പാസ് നല്‍കാനുള്ള അവസരം ഉണ്ടെങ്കില്‍പ്പോലും. ഫുള്‍ ഹാമിനെതിരായ കൂന്യയുടെ വിന്നിങ് ഗോള്‍ പോലും ഉദാഹരണമായി കാണാനാകും.

ഇന്ററിം മാനേജര്‍ കാലം പോലെ കാരിക്കിന് ഇക്കുറി എളുപ്പമാകില്ല. ചാമ്പ്യൻസ് ലീഗ് മുന്നിലുണ്ട്. നേരിടുന്ന ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ മാത്രം ഒതുങ്ങുന്നതുമല്ല. കാരിക്കിന്റെ റിയല്‍ ടെസ്റ്റ് ഇനിയാണ്...

PREV
Read more Articles on
click me!

Recommended Stories

രാജാവിന് വഴിയൊരുക്ക്! കോലി എന്തുകൊണ്ട് ഓട്ടോമാറ്റിക്ക് ചോയ്‌സാകുന്നു?
രോഹിതിന്റെ കാര്യത്തില്‍ അഗാർക്കർ ശരിയോ? ജയ്‌സ്വാളിനായി വഴിമാറിക്കൊടുക്കണോ?