
ഐസിസി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് രണ്ട് വയസുകാരന്‍ താരമായത്. അലി എന്ന ബാലനാണ് പിതാവ് എറിഞ്ഞുകൊടുക്കുന്ന പന്തുകള്‍ ഓഫ് സൈഡിലേക്ക് മനോഹരമായി അടിച്ചകറ്റുന്നത്. അലിയുടെ ഷോട്ടുകളില്‍ മികച്ച കവര്‍- സ്‌ട്രൈറ്റ് ഡ്രൈവുകളുമുണ്ട്. മാത്രമല്ല, മികച്ച ഫൂട്ട്വര്‍ക്കും ഈ പ്രായത്തില്‍ തന്നെ അലിക്ക് സ്വന്തം. അലി ഒരുനാള്‍ ബംഗ്ലാദേശ് കുപ്പായമണിയട്ടെ എന്ന ആശംസയോടെയാണ് ഐസിസി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!