'നീക്കം സ്വാർത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി'; ലളിത് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഹര്‍ഭജൻ

Published : Sep 01, 2025, 02:24 PM IST
Harbhajan Singh

Synopsis

2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ ഹർഭജൻ തല്ലിയ സംഭവത്തിന്റെ വീഡിയോ അടുത്തിടെ ലളിത് മോദി പുറത്തുവിട്ടിരുന്നു

2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ അടിച്ച സംഭവത്തിന്റെ വീ‍ഡിയോ മുൻ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി പുറത്തുവിട്ടതില്‍ പ്രതികരണവുമായി ഹര്‍ഭജൻ സിങ്. “വീഡിയോ പുറത്തുവിട്ടത് തെറ്റായ കാര്യമാണ്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ഥ്വാർത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കാം നീക്കം. 18 വര്‍ഷം മുൻപ് സംഭവിച്ച ഒന്നാണ്, ആളുകള്‍ മറന്നുപോയ പലതും ഓര്‍മിപ്പിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ,” ഇൻസ്റ്റന്റ് ബോളിവുഡിനോട് ഹ‍ര്‍ഭജൻ വ്യക്തമാക്കി.

മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കല്‍ ക്ലാര്‍ക്കിന്റെ ബിയോണ്ട് 23 എന്ന് പേരിട്ടിരിക്കുന്ന പോഡ്‌കാസ്റ്റിലൂടെയായിരുന്നു മോദി വീഡിയോ പുറത്തുവിട്ടത്. 2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്ന് മുംബൈയുടെ താത്‌ക്കാലിക നായകനായിരുന്നു ഹര്‍ഭജൻ. ശ്രീശാന്ത് പഞ്ചാബിന്റെ താരവും.

ഹര്‍ഭജൻ ശ്രീശാന്തിനെ തല്ലിയതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ അന്ന് വന്നിരുന്നില്ല. സംഭവത്തിന് ശേഷം ശ്രീശാന്ത് കരയുന്നതും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അന്ന് ടിവി സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടത്.

മോദി പുറത്തുവിട്ട വീഡിയോയില്‍ വലതുകൈകൊണ്ട് ഹര്‍ഭജൻ ശ്രീശാന്തിനെ അടിക്കുന്ന ഭാഗമുണ്ട്. മത്സരശേഷമുള്ള ഹസ്തദാനത്തിനിടെയാണ് ഹര്‍ഭജൻ ശ്രീശാന്തിനെ തല്ലുന്നത്. ശേഷം ഹര്‍ഭജന്റെ അടുത്തേക്ക് ശ്രീശാന്ത് പാഞ്ഞടുക്കാൻ ശ്രമിക്കുകയും ശ്രീലങ്കൻ താരം മഹേല ജയവര്‍ധനെ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാനാകും.

ഹര്‍ഭജനെതിരെ കടുത്ത നടപടിയായിരുന്നു ബിസിസിഐയും ഐപിഎല്‍ അധികൃതരും ശേഷമെടുത്തത്. സീസണിലെ അവശേഷിച്ച മത്സരങ്ങളില്‍ നിന്ന് ഹര്‍ഭജനെ വിലക്കി. ഇതിനുപുറമെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളില്‍ നിന്നും ഹര്‍ഭജനെ മാറ്റിനിര്‍ത്തി. ഹര്‍ഭജന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന ആവശ്യം അന്ന് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും മോദിക്കെതിരെ രൂക്ഷമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് 2008ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മോദി പുറത്തുവിട്ടതെന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം. 

“ശ്രീശാന്തും ഹർഭജനും ആ സംഭവത്തിന് ശേഷം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അവർക്കിന്ന് സ്കൂളില്‍ പോകുന്ന കുട്ടികളുണ്ട്. പഴയ വേദനകളിലേക്ക് അവരെ വീണ്ടും എത്തിക്കാനുള്ള ശ്രമമാണ് നിങ്ങള്‍ നടത്തുന്നത്,” ഭുവനേശ്വരി കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രേണുകയ്ക്ക് നാല് വിക്കറ്റ്, ദീപ്തിക്ക് മൂന്ന്; ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം
60 പന്തില്‍ സെഞ്ചുറി നേടി റിങ്കു, ജുയലിനും ശതകം; ഛണ്ഡിഗഡിനെതിരെ ഉത്തര്‍ പ്രദേശിന് കൂറ്റന്‍ ജയം