സച്ചിന്‍ ഓപ്പണറായി ഇറങ്ങിയിട്ട് ഇന്നേക്ക് 24 വര്‍ഷം- വീഡിയോ കാണം

web desk |  
Published : Mar 27, 2018, 03:32 PM ISTUpdated : Jun 08, 2018, 05:52 PM IST
സച്ചിന്‍ ഓപ്പണറായി ഇറങ്ങിയിട്ട് ഇന്നേക്ക് 24 വര്‍ഷം- വീഡിയോ കാണം

Synopsis

1994 മാര്‍ച്ച് 27ന് ന്യൂസിലന്‍ഡിന് എതിരേയായിരുന്നു സച്ചിന്‍ ഓപ്പണറായി അരങ്ങേറിയത്. 49 പന്തില്‍ 82 റണ്‍സെടുത്ത സച്ചിന്‍ മാത്യു ഹാര്‍ട്ടിന്‍റെ പന്തില്‍ പുറത്തായി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങയിട്ട് ഇന്നേക്ക് 24 വര്‍ഷം. 1994 മാര്‍ച്ച് 27ന് ന്യൂസിലന്‍ഡിന് എതിരേയായിരുന്നു സച്ചിന്‍ ഓപ്പണറായി അരങ്ങേറിയത്. 49 പന്തില്‍ 82 റണ്‍സെടുത്ത സച്ചിന്‍ മാത്യു ഹാര്‍ട്ടിന്‍റെ പന്തില്‍ പുറത്തായി. 15 ഫോറും രണ്ടും സിക്സും അടങ്ങുന്ന തട്ടുപ്പൊളിപ്പന്‍ ഇന്നിങ്സായിരുന്നു സച്ചിന്‍റേത്.

സച്ചിന്‍റെ കരിയര്‍ മാറ്റി മറിച്ചതും ആ ദിവസം തന്നെ. പിന്നീട് ഒരുപാട് കാലത്തിന് മറ്റൊരു ഓപ്പണറെ തിരയേണ്ടി വന്നിട്ടില്ല.  മുഹമ്മദ് അസ്ഹറുദീനായിരുന്നു അന്ന് ഇന്ത്യയുടെ ക്യാപ്റ്റന്‍. സച്ചിനൊപ്പം സഹ ഓപ്പണറായി കളിച്ചത് അജയ് ജഡേജയും.

ആദ്യ ബാറ്റ് ചെയ്ത കിവീസ് 142 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്‍റെ അതിവേഗത്തിലുള്ള അര്‍ധ സെഞ്ചുറി ഇന്ത്യക്ക് 23.2 ഓവറില്‍ ഏഴ് വിക്കറ്റ് വിജയം നല്‍കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തുകാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെ; മത്സര സമയം, സൗജന്യമായി കാണാനുള്ള വഴികള്‍, കാലാവസ്ഥ പ്രവചനം
'അഭിഷേക് നാളെ കളിക്കണമെന്ന് ആഗ്രഹം, ഉസ്മാന്‍ താരിഖിനെ സംസാരവിഷയമാക്കിയത് നിങ്ങൾ':സല്‍മാൻ ആഗ